കൽപ്പറ്റ: മൺമറഞ്ഞ തൊഴിലാളി നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് കേരളത്തിലെ തൊഴിലാളി നേതാക്കൾക്ക് ആകെ മാതൃകയായിരുന്നു എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. തൊഴിലാളി ലയങ്ങളിൽ താമസിച്ചും തൊഴിലാളി കേന്ദ്രങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്തും കേരളത്തിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഒട്ടനവധി ത്യാഗങ്ങൾ ചെയ്ത നേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ നാലാം ചരമവാർഷിക ദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി താല്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുന്നതോടൊപ്പം തന്നെ മാനേജ്മെന്റുകളോടും തോട്ടം ഉടമകളോടും നയതന്ത്രപരമായ ബന്ധം പുലർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. മറ്റ് തൊഴിലാളി യൂണിയനുകളും അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു. ലീഡർ കെ കരുണാകരനും ആര്യാടൻ മുഹമ്മദുമാണ് ആണ് കേരളത്തിലെ തൊഴിലാളികൾക്ക് ഊർജ്ജവും ആർജ്ജവവും നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, മനോജ് എടാനി, ഉമ്മർ കുണ്ടാട്ടിൽ, മായ പ്രദീപ്, ടി ഉഷാ കുമാരി, ജിനി തോമസ്, ഗിരീഷ് കൽപ്പറ്റ,മോഹൻദാസ് കോട്ടക്കൊല്ലി,ഒ ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രൻ, സി എ ഗോപി,ഹർഷൽ കോന്നാടൻ, പി വിനോദ് കുമാർ,കെ യൂ മാനു, കെ ടി നിസാം, വർഗീസ് നെന്മേനി, രാധാ രാമസ്വാമി തുടങ്ങിയവർ സംസാരിച്ചു
ആര്യാടൻ മുഹമ്മദ്,കേരളത്തിലെ തൊഴിലാളി നേതാക്കൾക്കാകെ മാതൃക: ആർ ചന്ദ്രശേഖരൻ
