ചീരാൽ :നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷ് (32) നാണ് കുത്തേറ്റത്.
ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിക്കാത്തതിൽ പ്രകോപിതനായ വ്യക്തിയാണ് വിനീതയെ കുത്തി പരിക്കേൽപ്പിച്ചത്.
സംഭവത്തിൻ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ നൂൽപ്പുഴ പോലിസ് കസ്റ്റഡിയിൽ എടുത്തു.
വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്.
ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
