ഉപതെരഞ്ഞെടുപ്പ് നാളെ; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. എടവക ഗ്രാമപഞ്ചയാത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയില്‍, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കല്‍ തുടങ്ങി ഏഴ് വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പള്ളിക്കല്‍ ഡിവിഷനിലെ ഏഴ് വാര്‍ഡുകളിലായി 4173 പുരുഷ വോട്ടര്‍മാരും 4635 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 8,808 വോട്ടര്‍മാര്‍ക്കായി 10 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂള്‍ (കിഴക്ക് ഭാഗം), പാണ്ടിക്കടവ് താഹിയ്യത്തുല്‍ ഇസ്ലാം ഹയര്‍ഡെക്കണ്ടറി മദ്രസ, പൈങ്ങാട്ടിരി ജി.എല്‍.പി സ്‌കൂള്‍ (വടക്കുഭാഗം), പൈങ്ങാട്ടിരി ജി.എല്‍.പി സ്‌കൂള്‍ (പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിന്റെ ഇടതുവശം) മാനന്തവാടി ഗവ കോളെജ് (വടക്കുഭാഗം), പുതിയിടംകുന്ന് സെന്റ് പോള്‍സ് എല്‍.പി സ്‌കൂള്‍ (കിഴക്കുഭാഗം), പൈങ്ങാട്ടിരി ജി.എല്‍.പി സ്‌കൂള്‍ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന് വലതുവശം), പൈങ്ങാട്ടിരി ജി.എല്‍.പി സ്‌കൂള്‍ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ മധ്യഭാഗം), പള്ളിക്കല്‍ ജി.എല്‍.പി സ്‌കൂള്‍ (കിഴക്കുഭാഗം), പള്ളിക്കല്‍ ജി.എല്‍.പി സ്‌കൂള്‍ (പടിഞ്ഞാറുഭാഗം). പോളിങ് ഡ്യൂട്ടിക്കായി 46 ഉദ്യോഗസ്ഥരെയും നിയോഗിച്ചു. 29 ന് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ വോട്ടെണ്ണല്‍ നടക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *