പഞ്ചാരക്കൊല്ലി: വിദ്യാർത്ഥികളുമായി സഞ്ചരിച്ച കണിയാരം ടി.ടി.ഐ. സ്കൂൾ ബസിന് നേരെ കാട്ടുപോത്ത് ആക്രമണം നടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് SDPI മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പിന്റെ അനാസ്ഥ പ്രതിഷേധാർഹമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സമീപനം വനം അധികൃതർ അവസാനിപ്പിക്കണം. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും SDPI മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
