പെൺതെയ്യങ്ങൾ പുസ്തക പ്രകാശനം ചെയ്തു

റീജ കാർത്തിക എഴുതിയ “പെൺതെയ്യങ്ങൾ ” എന്ന കഥാ സമാഹരം തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൽവെച്ച് മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ ഡോ :സോമൻ കടലൂർ എഴുത്തുകാരൻ മനീഷ് മുഴക്കുന്നിനു നൽകി പ്രകാശനം നിർവ്വഹിച്ചു. തിരൂർ മലയാളം സർവ്വകലശാല പ്രൊഫസറായ ഡോ:സുനീത.ടി.വി പുസ്തക പരിചയം നടത്തി.

പ്രസ്തുത ചടങ്ങിൽ സജി പ്രസാദ് സ്വാഗതവും, ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിലെ നാച്ചുറൽ ഹൈജിനിസ്റ്റായ പി. എ രാധാകൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും സംവിധായകനുമായ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് വിജേഷ് വിശ്വം,വനിതാ സാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ബീന.ഇ.ഡി നാടക പ്രവർത്തനകനായ ഐ.വി ഉണ്ണി, കലാ സാംസ്‌കാരിക പ്രവർത്തനായ കെ.വി. അശോകൻ എന്നിവർ സംസാരിച്ചു. എഴുത്തുകാരി റീജ കാർത്തിക മറുപടി പ്രസംഗവും ഡോ: സർഗ്ഗാസ്മി നന്ദിയും പ്രകാശിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *