ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി.

മക്കിയാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്ത് മട്ടിലയം വാര്‍ഡ് അംഗം ചന്തു മണപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശിവന്‍ പ്രസംഗിച്ചു.

ഡിജിറ്റല്‍ സ്‌ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ആനന്ദ് സ്വാഗതവും പ്രധാനാധ്യാപിക കെ. ശ്രീകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *