ഗ്യാനേഷ്കുമാറിനെതിരായ പ്രക്ഷോഭംഃ ഇന്ത്യ മുന്നണി നേതാക്കളെ അഭിനന്ദിച്ചു.

കൽപ്പറ്റ: മുഖ്യ തിരഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാ മുന്നണി നടത്തുന്ന പ്രക്ഷോഭത്തിന് വയനാട്ടിലെ മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്ന് മുൻ ഡി.സി.സി . പ്രസിഡണ്ടും എക്സ് എം എൽ എ യുമായ എൻ. ഡി അപ്പച്ചൻ ആവശ്യപ്പെട്ടു. എല്ലാവരെയും ഏകോപിപ്പിച്ച് സമരം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യാ മുന്നണിക്ക് സാധിക്കുന്നുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങൾ വില പോകില്ലന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ട ഏറ്റവും ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൂൻ ഗാർഖെ , രാഹുൽ ഗാന്ധി എം പി., പ്രിയങ്ക ഗാന്ധി എം.പി. , കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കളെ എൻ ഡി അപ്പച്ചൻ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *