മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ അമൃത നഗറിൽ കെഎസ്ഇബി വൈദ്യുത ലൈനിൽ നിന്നുണ്ടായ സ്പാർക്കിനെത്തുടർന്ന് തെങ്ങിന് തീപിടിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി ഹോസ് റീൽ ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്, അഭിജിത്ത് സിബി, രാജേഷ് ആർ., രതീഷ് കെ., ഹോം ഗാർഡുമാരായ രൂപേഷ് വി.ജി., ബിജു എം.എസ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
