കൽപ്പറ്റ: ജില്ലയെ ഇ-മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി
മന്ത്രി അഡ്വ ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ നോൺ ഗവ ഓർഗനൈസേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഓൺലൈൻ യോഗം ചേർന്നു.
ചരിത്രപരമായ ദൗത്യത്തിന് പരിപൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനകൾ അറിയിച്ചു. ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സന്നദ്ധ സംഘടനകളും എൻ.ജി.ഒകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാനാകുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം കലാമുദ്ദീൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എസ് സജീഷ്, പ്രോഗ്രാം ഓഫീസർ കെ അനൂപ്, വിവിധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു
