കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ വനം വകുപ്പിന്റെ അനാവശ്യ വാഹന തടയൽ; യാത്രക്കാരെ ദുരിതത്തിലാക്കുന്നു – മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

മാനന്തവാടി: കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ രാത്രി 9 മണിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ.

ഇന്നലെ രാത്രി തോൽപ്പെട്ടിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയ ഒരു കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി തിരിച്ചയച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഇത്തരത്തിൽ തടയുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്.

 

*വസ്തുത ഇതാണ്:*

മൈസൂർ ഭാഗത്തേക്ക് പോകാൻ നിരോധനം ഇല്ലാത്ത ഏക ബദൽ റോഡാണ് കാട്ടിക്കുളം – തോൽപ്പെട്ടി റോഡ്. ബാവലി വഴിയും മുത്തങ്ങ വഴിയും രാത്രി കാല നിരോധനം നിലനിൽക്കുമ്പോൾ, ആളുകൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

 

എന്നാൽ ഇപ്പോൾ ഇവിടെയും “തോൽപ്പെട്ടിക്ക് പോകാൻ പാടില്ല, മൈസൂരിലേക്ക് പോകാം” എന്ന വിചിത്രമായ നിബന്ധന വെച്ച് വാഹനങ്ങൾ തടയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

 

തോൽപ്പെട്ടി ഒരു പ്രധാന ടൂറിസം കേന്ദ്രവും, നൂറുകണക്കിന് കുടുംബങ്ങൾ ഉപജീവനം നടത്തുന്ന സ്ഥലവുമാണ്. രാത്രി ഭക്ഷണം കഴിക്കാനോ, അടിയന്തര ആവശ്യങ്ങൾക്കോ പോകുന്നവരെ തടയുന്നത് അവിടുത്തെ വ്യാപാരികളെയും ഹോട്ടൽ – റിസോർട്ട് മേഖലയെയും തകർക്കും.

കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ വനം ഉദ്യോഗസ്ഥരുടെ അനാവശ്യ വാഹന തടയൽ ഉടൻ അവസാനിപ്പിക്കുക.

മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് എന്ന പോലെ, തോൽപ്പെട്ടിയിലേക്ക് പോകുന്ന പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും തടസ്സമില്ലാത്ത യാത്ര അനുവദിക്കുക

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകുക എന്നി ആവശ്യങ്ങളും യോഗം ഉന്നയിച്ചു

 

ഈ വിഷയത്തിൽ ജില്ലാ ഭരണകൂടവും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.യോഗത്തിൽ പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി വി മഹേഷ് എൻ പി ഷിബി , എം.വി സുരേന്ദ്രൻ , എൻ വി അനിൽകുമാർ,

കെ എക്സ് ജോർജ്, സി കെ സുജിത്ത്കുമാർ ,എം കെ ശിഹാബുദ്ദീൻ, ഇ. എ നാസിർ, കെ ഷാനു ജോൺസൺ ജോൺ എം ബഷീർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *