ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ.എസ്.എസ്.പി.എ

കോട്ടത്തറ: കേരളം ഭരിക്കുന്ന ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ.എസ്.എസ്.പി.എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും എല്ലാ വിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യു.ഡി.എഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

 

പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻ്റ് പി.എം. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.സി. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വേണുഗോപാൽ കിഴിശ്ശേരി, കെ. ശശികുമാർ, കെ. സുരേന്ദ്രൻ, കെ. സുബ്രഹ്മണ്യൻ, സുരേഷ് ബാബു വാളൽ, ജോസ് പീയൂസ്, എം.ജി. ഉണ്ണി, കെ. ചാപ്പൻ, ചന്ദ്രൻ പി.കെ എന്നിവർ സംസാരിച്ചു.

 

ഭാരവാഹികളായി പി.ജെ. ആൻ്റണി (പ്രസിഡൻ്റ്), കെ. ചാപ്പൻ, പി.കെ. ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ), ചന്തു കെ., മേരിക്കുട്ടി ടീച്ചർ (ജോയിൻ്റ് സെക്രട്ടറിമാർ), എം.ജി. ഉണ്ണി (ട്രഷറർ) എന്നിവരെയും വനിതാ ഫോറം ഭാരവാഹികളായി പ്രമീള കെ.എം (പ്രസിഡൻ്റ്), ശാരദ (സെക്രട്ടറി) എന്നിവരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *