കൽപ്പറ്റ: വയനാട് ചുരത്തിൽ അടിക്കടിയുണ്ടാകുന്ന യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ഒക്ടോബർ 28 ബുധനാഴ്ച ചുരം പ്രവേശന കവാടത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. സമരത്തിൽ സജീവമായി പങ്കെടുക്കാനും ചിപ്പിലിതോട് – മരുതിലാവ് – തളിപുഴ ബൈപാസ് റോഡ് ഉടൻ യഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
വയനാട് ചുരം യാത്രാപ്രശ്നം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപവാസ സമരത്തിന് ഡബ്ല്യൂ.ടി.എ പിന്തുണ
