വയനാട് പ്രസ് ക്ലബിന്‌ പുതിയ ഭാരവാഹികൾ

കൽപ്പറ്റ: വയനാട് പ്രസ് ക്ലബിന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ മാതൃഭൂമി ന്യൂസിലെ എം കമൽ പ്രസി‍ഡന്റായും മലയാള മനോരമയിലെ ഷിന്റോ ജോസഫ് സെക്രട്ടറിയായും വിജയിച്ചു. ദേശാഭിമാനിയിലെ ആദർശ് ജോസഫാണ്‌ ട്രഷറർ. എ ജി അരുൺ, വയനാട് വിഷൻ (വൈസ് പ്രസിഡന്റ്), നീനു മോഹൻ, മാതൃഭൂമി(ജോയിന്റ്‌ സെക്രട്ടറി). നിർവാഹക സമിതി അംഗങ്ങളായി വി ജെ വർഗീസ്(ദേശാഭിമാനി), ധനേഷ് അശോകൻ(മലയാള മനോരമ), ജോസ് കുര്യൻ(ഓൺ മനോരമ), അനിൽ എം ബഷീർ(മീഡിയാ വൺ) എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *