സ്കിൽ ഫെസ്റ്റിവൽ നടത്തി.

ഗവൺമെൻ്റ് സർവ്വജന ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജ്ജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മാറ്റുരുക്കലും ലക്ഷ്യമിട്ടു കൊണ്ട് നൈപുണ്യമേള നടത്തി . വിദ്യാർത്ഥികളിൽ അന്തർലീനമായ തൊഴിൽ നൈപുണികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ആശയ രൂപീകരണത്തിനും പൊതുജനങ്ങളുടെ ഇടയിൽ തൊഴിൽ വിദ്യാഭ്യാസത്തെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹായകമാണ് നൈപുണ്യ മേള.

സ്കൂൾ തലത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഫാഷൻ ഡിസൈനിംഗ് വിഭാഗം ഒന്നാംസ്ഥാനം നേടുകയും വടകരയിൽ വച്ച് നടക്കുന്ന മേഖലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രദർശനം ആസ്വദിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് വിവിധ തത്സമയ മത്സരങ്ങൾ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് ,അമ്പിളി നാരായണൻ ,അഞ്ജു ,സൗമ്യ ,അഞ്ജു പൗലോസ് എന്നീ അധ്യാപകരും പിടി എ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *