മാനന്തവാടി: പി.ടി.എച്ചിന്റെ രാത്രികാല പാലിയേറ്റീവ് ജനകീയ നഴ്സായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് വിദേശത്തേക്ക് പോകുന്ന റസീന് പി.ടി.എച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെയർമാൻ കെ.സി. അസീസ് അധ്യക്ഷത വഹിച്ച യോഗത്തിന് കൺവീനർ അഡ്വ. പടയൻ റഷീദ് സ്വാഗതം പറഞ്ഞു. ഖാലിദ് മുതുവോടൻ, ഉസ്മാൻ പള്ളിയാൽ, റഫീഖ് ആലമ്പാടി, അത്തിലൻ ഇബ്രാഹീം ഹാജി, മൊയ്ദുട്ടി വെട്ടൻ, ഉസ്മാൻ കൊക്കടവ്, കെ.ടി. അഷ്റഫ്, ജമാൽ സി.എച്ച്, ശിഹാബ് ആയാത്ത്, എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അർഷിത ബാരിക്കൽ, ജംഷീറ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് നഴ്സ് റസീന് യാത്രയയപ്പ് നൽകി
