കൽപ്പറ്റ : മുഴുവൻ സമയ സ്പെഷ്യലിറ്റി സേവനം പോലെയുള്ള സർവീസുകൾ നടപ്പിലാക്കുന്നത് ആവശ്യത്തിനുള്ള വിഭവശേഷി നോക്കി മാത്രമേ നടപ്പിലാക്കാവൂ എന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെ അവ നടപ്പിലാക്കുന്നത് വിപരീതഫലമാണുണ്ടാക്കുക എന്ന് അസോസിയേഷൻ നോർത്ത് സോൺ കോൺഫറൻസ് വിലയിരുത്തി.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതോളം ഡോക്ടർമാർ പങ്കെടുത്ത കോൺഫറൻസ് ജില്ലാ കലക്ടർ ചെൽസസിനി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. സി അജിത്കുമാർ പതാക ഉയർത്തി.
അസോസിയേഷൻ പ്രസിഡന്റ ഡോ. സുനിൽ പി കെ, നോർത്ത് സോൺ ജോ. സെക്രട്ടറി ഡോ. വിപിൻ വർക്കി, ജില്ല പ്രസിഡന്റ് നിമ്മി ഇ ജെ, സെക്രട്ടറി ഡോ. ബബി എന്നിവർ സംസാരിച്ചു.
