കൽപറ്റ: ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലയിൽ നടത്തുന്ന ഏരിയ സമ്മേളനങ്ങൾക്ക് നവംബർ എട്ടിന് തുടക്കമാകും. കേരള ഘടകം സംസ്ഥാന വ്യാപകമായി ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങൾ നടത്തുന്നത്. സമകാലിക സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പടുകയും വിമർശനവിധേയമാക്കപ്പെടുകയും ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സംഘടനയുടെ നയനിലപാടുകൾ, പ്രവർത്തനങ്ങൾ, ആദർശം, ലക്ഷ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനുള്ള വേദി കൂടിയായിരിക്കും സമ്മേളനങ്ങൾ.
നവംബർ എട്ടിന് മേപ്പാടി ഏരിയ സമ്മേളനം മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് നടക്കുക. അഖിലേന്ത്യാ പ്രതിനിധി സഭാംഗം എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഏരിയ സമ്മേളനം നവംബർ 15ന് പനമരം കൈതക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള അസി. അമീർ എം. കെ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കൽപറ്റ ഏരിയ സമ്മേളനം നവംബർ 29ന് പിണങ്ങോട് ഉമ്മുൽ ഖുറ കാമ്പസിലാണ് നടക്കുക. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കിം നദ്വി ഉദ്ഘാടനം ചെയ്യും. ഡിസംബർ 27ന് സുൽത്താൻ ബത്തേരി ഏരിയ സമ്മേളനം ബത്തേരി ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
എല്ലാ സമ്മേളനങ്ങളും വൈകുന്നേരം നാലുമുതലാണ് ആരംഭിക്കുക.
ഉദ്ഘാടന സമ്മേളനം, സുഗന്ധമുള്ള ജീവിതം കുടുംബ സെഷൻ, ഹംസഫർ ഡൊക്യുഫിക്ഷൻ, പാനൽ ഡിസ്കഷൻ എന്നീ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.
ചർച്ചകൾ, കുടുംബസംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ
തുടങ്ങി വിവിധ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ വിവിധ പ്രചാരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വാർത്തസമ്മേളനത്തിൽ
പങ്കെടുത്തവർ:
* ടി പി യൂനുസ്
(പ്രസിണ്ടൻ്റ് ജമാഅത്തെ ഇസ്ലാമി വയനാട്)
* ഒ അഷ്റഫ്
(ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി വയനാട്)
* എം. പി അബൂബക്കർ (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി വയനാട്)
* സമീർ സി കെ
(ജനറൽ കൺവീനർ)
* ഒ.വി സഈദ ടീച്ചർ
(വൈസ്പ്രസിണ്ടൻ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം, വയനാട്)
* ഹാഷിർ എം പി
(പ്രസിണ്ടൻ്റ് സോളിഡാരിറ്റി വയനാട്)
* അമ്മാർ സലാമ
(സെക്രട്ടറി, എസ് ഐ ഒ വയനാട്)
* ഫാത്തിമ ഷെറിൻ
(പ്രസിണ്ടൻ്റ്, ജി ഐ ഒ വയനാട്)
