ക്ഷീരകർഷക സംഗമം സമാപിച്ചു

കാക്കവയൽ: കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം തെനേരി ആവേ മരിയ സൺഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു.

ക്ഷീരവികസന വകുപ്പിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നവംബർ 5, 6 തീയതികളിലായി നടന്ന സംഗമം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ അധ്യക്ഷത വഹിച്ചു.

 

തെനേരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സംഗമത്തിൽ ഡയറി എക്സ്പോ, സഹകാരി സംഗമം, കർഷക സെമിനാർ, അറിവരങ്ങ്, സാംസ്കാരിക സന്ധ്യ, കർഷകരെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.

 

സംഘാടക സമിതി ചെയർപേഴ്സൺ പി. ടി. ഗോപാലക്കുറുപ്പ്, കൺവീനർ ഹുസ്ന സി. എച്ച് എന്നിവർ നേതൃത്വം നൽകി.

 

ബ്ലോക്ക് പഞ്ചായത്ത്

വൈസ് പ്രസിഡന്റ് ജിൻസി സണ്ണി ,

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുൺ ദേവ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു

 

ഡെപ്യൂട്ടി ഡയറക്ടറും,മലബാർ മേഖലാ മിൽമ അഡ്മിനിസ്ട്രേറ്ററുമായ വർക്കി ജോർജ് പദ്ധതി വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *