എം.എസ്.എസ് പടിഞ്ഞാറത്തറ യൂണിറ്റ് കുടുംബ സംഗമം നടത്തി

പടിഞ്ഞാറത്തറ: മുസ്ലിം സർവ്വീസ് സൊസൈറ്റി പടിഞ്ഞാറത്തറ യൂണിറ്റ് കുടുംബ സംഗമം പിണങ്ങോട് പീസ് വില്ലേജിൽ വെച്ച് നടന്നു.

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് കെ.ടി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുൽമനാഫ് മുഖ്യ പ്രഭാഷണം നടത്തി, നല്ലവ്യക്തി-നല്ലസമൂഹം എന്ന വിഷയത്തിൽ മമ്മൂട്ടി നിസാമി തരുവന ക്ലാസെടുത്തു.

ജില്ലാ സെക്രട്ടറി കെ.എം.ബഷീർ,മുൻ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ,മുൻ ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി ലേഡീസ് വിംഗ് ജില്ലാ പ്രസിഡന്റ് മറിയം ടീച്ചർ, എ സി മൊയു തു ,സി കെ ഇബ്രാഹിം . പി മായൻ , സി മുഹമ്മത്,ഉസ്മാൻ മാസ്റ്റർഎന്നിവർ പ്രസംഗിച്ചു.

കെ.മൊയ്തൂ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, കളത്തിൽ റഷീദ് സ്വാഗതവും ഇബ്രാഹിം പള്ളിയാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *