പെൻഷൻ വർദ്ധന: ബജറ്റ് നിർദ്ദേശം നടപ്പാക്കണം: സീനിയർ ജർണലിസ്റ്റ്സ് ഫോറം

കൽപ്പറ്റ: പെൻഷൻ വർദ്ധിപ്പിച്ച കഴിഞ്ഞ ബജറ്റ് നിർദ്ദേശം നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ്സ് ഫോറം കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി രണ്ടിന് കൽപ്പറ്റയിൽ സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ പങ്കെടുപ്പിച്ച് സ്നേഹ സംഗമം സംഘടിപ്പിക്കും. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡി സെപ്പിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഉൾപ്പെടുത്തുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, പത്രപ്രവർത്തക പെൻഷനും ആശ്രിത പെൻഷനും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികളായ

ടി.വി.രവീന്ദ്രൻ, പി.രാജഗോപാൽ,

പ്രദീപ് മാനന്തവാടി, കെ.സജീവൻ, സെബാസ്റ്റൻ ജോസഫ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *