പനമരം: മറ്റു സംസ്ഥാനങ്ങൾക്ക് പോലും എന്നും മാതൃകയായിരുന്നു കേരള പൊലീസെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിഞ്ഞിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ ഓഫിസും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സംരക്ഷിക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും സത്യസന്ധരായ പൊലീസുകാർക്കു കൂടി പേര് ദോഷം വരുത്തുകയാണ് മുഖ്യമന്ത്രിയുടെ തരം താഴ്ന്ന ഈ പ്രവർത്തികളെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. ആർ.എസ്.എസ് ൻ്റെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്ന പോലീസിനെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണെങ്കിൽ വ്യാപകമായ പ്രത്യാഘാതം നാം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഇസ്ഹാഖ് അഞ്ച്കുന്ന്,ജനറൽ സെക്രട്ടറി സാലിഹ് ദയരോത്ത്, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി അസീസ് കുനിയൻ, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ ,കെടി സുബൈർ, സികെ അബു, ജാഫർ കുണ്ടല, കെ സി യൂസഫ് ഹാജി,കെ ടി അഷ്കർ, ഷബ്നാസ്, അജ്മൽ തിരുവാൾ, ജസീർ കടന്നോളി, ബാവഷാനവാസ്, ഹാഷിം കപ്പാട്, നിസാംകൂളിവയൽ ,മുനീർ ഒ.പി എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി കേരളത്തിലെ പൊലീസിനെ ക്രിമിനൽവൽക്കരിക്കുന്നു: സി.എച്ച് ഫസൽ.
