ഉരുള്‍പൊട്ടല്‍: ഐഎന്‍ടിയുസി സഹായധന വിതരണവും, ആദരിക്കൽ ചടങ്ങും നടത്തി.

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത തൊഴിലാളികളിലെ ഐഎന്‍ടിയുസി അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി സഹായധനം നല്‍കി. ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു. സെന്റ് ജോസഫ്‌സ് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തഭൂമിയില്‍ സേവനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ രാജ്യത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോയി, കെ.എല്‍. പൗലോസ്, ടി.ജെ. ഐസക്, മനോജ് എടാനി, ബി. സുരേഷ് ബാബു, ടി.എ. റെജി, ഉമ്മര്‍ കുണ്ടാട്ടില്‍, ഒ.വി. റോയ്, ഒ. ഭാസ്‌കരന്‍, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി.എന്‍. ശിവന്‍, ജിനി തോമസ്, ശ്രീനിവാസന്‍ തൊവരിമല, കെ.എം. വര്‍ഗീസ്, നജീബ് പിണങ്ങോട്, താരീഖ് കടവന്‍, സി.എ. അരുണ്‍ദേവ്, ജഷീര്‍ പള്ളിവയല്‍, അമല്‍ ജോയി, ഹര്‍ഷല്‍ കോന്നാടന്‍, ഗൗതം ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *