വിളമ്പുകണ്ടം: ഇർഫാനിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിന് വിളമ്പുകണ്ടം മഹല്ലിൽ ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സ്ഥാപനത്തിന് കുറ്റിയടിക്കൽ കർമ്മം ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് നിർവ്വഹിച്ചു. പ്രമുഖ സൂഫി വര്യൻ സാഹിബ് മൗല, സാദതുക്കൾ, പണ്ഡിത – ഉമറാ നേതാക്കൾ.. പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി കണിയാമ്പറ്റ മുല്ല ഹാജി മദ്റസയിൽ ചേർന്ന യോഗത്തിൽ ജാമിഅ ഇർഫാനിയ്യ പ്രോഫസർ മുഹമ്മദ് ശരീഫ് ഫൈസി – ഇർഫാനി അദ്ധ്യക്ഷതവഹിച്ചു . ഇർഫാനിയ്യ പ്രസിഡൻ്റ് ഹസ്സൻ മുസ്ലിയാർ ഉൽഘാടനം ചെയ്തു . റഫീഖ് ഫൈസി ഇർഫാനി, അബുബക്കർ മുസ്ലിയാർ , റഫീഖ് ദാരിമി ,ശാഫി ഇർഫാനി , സുലൈമാൻ ഹാജി വെളുമ്പുകണ്ടം എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു . സി എച്ച് അമ്മദ് ഹാജി ചെയർമാൻ , ഫൈസൽ മലവയൽ കൺവീനർ , പി.എ. മൊയ്തുട്ടി മൗലവി പ്രോഗ്രാം കോർഡിനേറ്റർ , വിവിധ സംഘാടക സമിതി കൺവീനർമാരായി അശ്റഫ് ഫൈസി നെല്ലിയമ്പം, നൗശാദ് മാനന്തവാടി , ശാഹുൽ ഉസ്താദ് , അബുബക്കർ ഫൈസി ഇർഫാനി , ബാബുക്ക കമ്പളക്കാട് , ജലീൽ തേറ്റമല, മമ്മുട്ടി പേരാൽ, ശരീഫ് , അശ്റഫ് , അമീർ അലി വിളമ്പുകണ്ടം മുതലായവരെ തിരഞ്ഞെടുത്തു.
*_തുടർന്ന് വായിക്കാൻ_*
കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു
➖➖➖➖➖➖➖➖➖➖
*വീ ന്യൂസർ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..*
👇
https://chat.whatsapp.com/EUcV2xyoftr4BE4wCcMSgD
👇
https://chat.whatsapp.com/Jf3M23NMpWpEaoQiLqVGX6
*വീ ന്യൂസർ ഫേസ്ബുക്ക് അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.*
👇
https://www.facebook.com/News-Events-Turin-106172835001665/a
