ദളിത് സംവരണം അട്ടിമറിക്കാനുള്ള നീക്കം തടയും: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം രാജ്യത്തെ മതേതര സമൂഹം തടയുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെയും മതേതരത്വത്തിന്റെയും കാവലാളായി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സിദ്ദിഖ് പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. ശശി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ദളിത് സമൂഹം ബിജെപി, ദളിത് സര്‍ക്കാരുകള്‍ക്കെതിരേ തയാറാക്കിയ കുറ്റപത്രം നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ആലി പ്രകാശനം ചെയ്തു. പോണ്ടിച്ചേരി പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി കന്തസ്വാമി, ടി.ജെ. ഐസക്, അജിത്ത് മാട്ടൂല്‍, ഗോഗുല്‍ദാസ് കോട്ടയില്‍, എ. രാംകുമാര്‍, ആര്‍. രാമചന്ദ്രന്‍, ആര്‍. രാജന്‍, എം. രാഘവന്‍, ശ്രീജ ബാബു, രാജാറാണി, ബാലന്‍, കെ. അനീഷ്, ടി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *