ആദിവാസി മധ്യവയസ്ക‌നെ റോഡിൽ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

മാനന്തവാടി: കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കൻ മാതനെ കാറിൽ കുരുങ്ങിയ നിലയിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി. പച്ചിലക്കാട് സ്വദേശികളായ അർഷിദ്, അഭിരാം എന്നി വരാണ് പിടിയിലായത്. ഇവരെ കൽപ്പറ്റയിൽ നിന്ന് കസ്റ്റഡിയിലെടുത്ത തായാണ് വിവരം. മറ്റ് രണ്ട് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജ്ജി തമാക്കിയിട്ടുണ്ട്. ഇവർ ജില്ലവിട്ടു പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് ഭാഷ്യം. അതിർത്തികളിലെല്ലാം പോലീസ് കർശന പരിശോധന നടത്തി വരുന്നുണ്ട്.

പനമരം സ്വദേശികളായ വിഷ്, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതൻ പ്രതികരിച്ചു. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുൻ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടൽ കടവിന് താഴ്‌ഭാഗത്തും പ്രശ്ന‌ങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതൻ പറഞ്ഞു. അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാതനെ മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. സംഭവത്തിൽ കർശന നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതികൾ ഒളിവിലാണ് എന്നറിയുന്നു. വേഗത്തിൽ കസ്റ്റഡിയിൽ എടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *