ഏകദിന പരിശീലനം നടത്തി
മാനന്തവാടി : ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഏകദിന പരിശീലനം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ക്ഷയരോഗം സംശയിക്കപ്പെടുന്ന എല്ലാവരെയും കണ്ടെത്തി നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയും തുടര്‍ പരിശോധനകള്‍ ഉറപ്പുവരുത്തി അതുവഴി ക്ഷയരോഗ മുക്ത പഞ്ചായത്തിനു രൂപം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മാനന്തവാടി…
