Headlines

wenewser-user

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ അംഗീകാരം

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.   നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ…

Read More

വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം തടയും: മുസ്ലിം ലീഗ്

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ തോൽപ്പെട്ടിനരിക്കലിൽ തോൽപ്പെട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ശക്തമായി തടയുമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു.ശിഹാബ് തങ്ങളുടെ പടം വെച്ചു എന്ന ഒറ്റ കാരണത്താൽ മന്ത്രി ഓ.ആർ.കേളുവിന്റെ ആഞ്ഞാനുവർത്തികളായി പ്രതികാര രാഷ്ട്രീയം കളിക്കുന്ന ഭരണ സമിതി ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ പറഞ്ഞു.തൊട്ടടുത്ത് തന്നെയുള്ള സ്കൂൾ കുട്ടികളടക്കം നിരവധി…

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ പ്രകാരം ഒരു വർഷം തടവിൽ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ൽ വെച്ചാണ് അമ്പലവയൽ പോലീസ് ഇയാളെ പിടികൂടിയത്.   അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരിയിൽ വീട്…

Read More

മഹാത്മാ പുരസ്കാരം : സംസ്ഥാന തലത്തിൽ എടവക പഞ്ചായത്തിന് നേട്ടം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മികവിന് മഹാത്മാ പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിയാത്മകമായ പ്രവർത്തികൾ ഏറ്റെടുത്ത് 11.12 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചത്. 2.47 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 7.92 കോടി കൂലിയിനത്തിലും 2.97 കോടി മെറ്റീരിയൽസ് ഇനത്തിലും തനത് വർഷം ചെലവഴിച്ചു. 2577 കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 1544 കുടുംബം 100 തൊഴിൽ ദിനങ്ങൾ പൂർത്തികരിക്കുകയും,…

Read More

പീഡന കേസിലെ അതിജീവിത ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.രണ്ട് പ്രതികളും ഫെബ്രുവരി…

Read More

പേര് ഇപ്പോഴും ‘സർപ്രൈസ്’; സർക്കാർ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തും

പേര് ഇപ്പോഴും ‘സർപ്രൈസ്’; സർക്കാർ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തും സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും, തിരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്ന ബെവ്കോ എംഡിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ…

Read More

ഓടപ്പള്ളം ഹൈസ്‌കൂളിന് സുഗതകുമാരി പുരസ്‌കാരം

കല്‍പ്പറ്റ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഓര്‍മയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. മെമന്റോയും ശില്‍പ്പവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. വിദ്യാര്‍ഥികളില്‍ ഹരിത ബോധം വളര്‍ത്തുന്നതിനും കാര്‍ഷിക സംസ്‌കൃതിയുടെ പരിപോഷണത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍, വര്‍ഷംതോറും നടത്തുന്ന പച്ചക്കറി കൃഷി, വിദ്യാലയ വളപ്പ് അജൈവ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിലെ ശ്രദ്ധ, സ്‌കൂള്‍…

Read More

ദേശീയ എംടിബി ചാമ്പ്യന്‍ഷിപ്പ്: വയനാടിന് എട്ട് മെഡല്‍

കല്‍പ്പറ്റ: അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടന്ന ദേശീയ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് എട്ട് മെഡല്‍. ജില്ലയില്‍നിന്നുളള അഞ്ച് താരങ്ങള്‍ പോഡിയം ഫിനിഷ് ചെയ്ത് കേരളത്തിന് അഭിമാനമായി. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം മാസ് സ്റ്റാര്‍ട്ടിലും ടൈം ട്രയലിലും     മൈസ ബക്കര്‍ വെള്ളി കരസ്ഥമാക്കി. മെന്‍ എലൈറ്റ് വിഭാഗം ക്രോസ് കണ്‍ട്രി റിലേയില്‍ വി. ജുനൈദും 23 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെ ക്രോസ് കണ്‍ട്രി റിലേയില്‍ സയ്യിദ് മുഹമ്മദ് മാസിനും വെള്ളി…

Read More

ഉമ വിത്തിൻ്റെ നെല്ല് സംഭരിക്കുന്നില്ല; നെല്ല് റോഡരികിൽ കെട്ടികിടക്കുന്നു

പടിഞ്ഞാറത്തറ: സർക്കാറിൻ്റെയും കൃഷി വകുപ്പിൻ്റെയും അനാസ്ഥ കാരണം കൃഷിക്കാർ വിളവെടുപ്പ് നടത്തിയ നെല്ല് കെട്ടി കിടക്കുന്നു. കൃഷിഭവൻ മുഖേനെ വിതരണം ചെയ്ത ഉമ വിത്തിൻ്റെ നെല്ല് സംഭരണത്തിലുടെ ഏറ്റെടുക്കാൻ മില്ലുകൾ തയ്യാറാവാത്തതും , അഥവാ ഏറ്റെടുക്കുകയാണങ്കിൽ ഒരു കിൻ്റലിന് 37 കിലൊ കിഴിവ് വരുത്തുകയും ചെയ്യുന്ന രീതിയും , സംഭരിച്ച നെല്ലിൻ്റെ വില ലഭിക്കുന്നതിന്ന് മാസങ്ങൾ കാത്ത് നിൽക്കുകയും ചെയ്യേണ്ട സ്ഥിതിയും കർഷകരോട് ചെയ്യുന്ന തികഞ്ഞ അവഗണനയാണന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം…

Read More

തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.

തൃക്കൈപ്പറ്റ: വാർഷിക പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ പരീക്ഷാ ഒരുക്ക നവീകരണ ധ്യാനവും ദിവ്യകാരുണ്യ അഭിഷേകാരാധനയും സംഘടിപ്പിച്ചു. 50ൽ പരം വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു. ഇടതകവികാരി റവ ഡോ മാത്യു പുളിന്താനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Read More