കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം: എസ്ഡിപിഐ
മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരാറുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകളുടെ ബില്ലുകൾ ഡിസ്ചാർജ് വേളയിൽ സമർപ്പിച്ചാൽ അത് റീഫണ്ട് ചെയ്ത് നൽകണമെന്നാണ് നിയമം. എന്നാൽ നിയമാനുസൃതം അപേക്ഷ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്ത…
