wenewser-user

    അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍

    യു ഡി എഫ് ത്രിതലപഞ്ചായത്ത് ജനപ്രതിന്ധികളുടെ സംഗമം നടത്തി   കര്‍ണാടകയിലും തെലുങ്കാനയിലും നടപ്പിലാക്കിയത് പോലെ അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം നടത്തി. കര്‍ണാടക ഭവന, വഫഖ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധി കേരളത്തിനായി പ്രഖ്യാപിച്ച അഞ്ചുഗ്യാരണ്ടികള്‍ യു ഡി…

    Read More

      അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം : സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ.

      നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന മദ്റസാ അധ്യയന വർഷാരംഭ കാംപയിൻ്റെ വയനാട്ജില്ലാ തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കസളക്കാട് പാളിക്കുന്ന് ജുമാമസ് ദിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.വി എസ് തങ്ങൾ അദ്ധ്യക്ഷനായി പുതുതായി മതവിദ്യ നുകരാനെത്തിയ കുരുന്നുകൾക്ക് മുബശ്ശിർ തങ്ങൾ ആദ്യ പാഠം ചൊല്ലി കൊടുത്തു . ജില്ലയിലെ 300 ഓളം മദ്രസകളിൽ ശനിയാഴ്ച പ്രവശനോത്സവത്തോടെ…

      Read More

        സി-വിജില്‍: 248 പരാതികള്‍ ലഭിച്ചു

        സി-വിജില്‍: 248 പരാതികള്‍ ലഭിച്ചു സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ വെള്ളിയാഴ്ച 248 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 1504 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

        Read More

          244 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

          നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച 244 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 218 പോസ്റ്ററുകള്‍, 12 ബാനറുകള്‍ ഒരു പ്രചരണ സാമഗ്രി, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 13 പോസ്റ്ററുകളും ഉള്‍പ്പെടുന്നു.

          Read More

            കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…!

            സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വേനൽമഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.   ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ…

            Read More

              അൽത്തറ സമർപണം നടത്തി

              കമ്മന എളയിടത്ത് ശ്രീ കിരാതമൂർത്തി ഭഗവതിക്ഷേത്രത്തിൻ്റെ പുതുതായി നിർമിച്ച ആൽത്തറയുടെ സമർപണം ക്ഷേത്രപരിസരത്തുവെച്ചു നടന്ന ചടങ്ങിൽ അലി ബ്രാൻ നിർവഹിച്ചു. കമ്മിറ്റിചെയർമാൻ കമ്മന മോഹനൻ അദ്ധ്യക്ഷംവഹിച്ചു. ബഷീർ ഗൾഫ് കോർണർ ,ജനറൽകൺവീനർഅരുൺ ,ജനറൽ കോർഡിനേറ്റർ ഉമേഷ്മോഹൻ ,മാതൃസമിതിപ്രസിഡൻ്റ് സജിത ,ഷാജിത്ത് ബാഗ്ലൂർ എന്നിവർ സംസാരിച്ചു. വൈസ്ചെയർമാൻ മനു കൃഷ്ണാലയം നന്ദി പറഞ്ഞു.

              Read More

                പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്

                വയനാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.   മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ…

                Read More

                  അൽഫുർഖാൻ കോളേജ് കെ എം നൗഷിദയെ അനുമോദിച്ചു

                  വെള്ളമുണ്ട: ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപകരാകാനും നിർബന്ധമായ, അർഹതാനിർണയപരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) നേടിയ കെ. എം നൗഷിദയെ അൽ ഫുർഖാൻ കോളേജ് അനുമോദിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജി കെ വി അൽ ഫുർഖാന്റെ ഉപഹാരം കൈമാറി.

                  Read More

                    കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

                    കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്നും വണ്ടിക്കടവിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ അനിവാര്യമാക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പരാതി തീർപ്പാക്കിയത്. പരാതിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ആവശ്യമെങ്കിൽ പരാതി കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ബത്തേരി പൂമല സ്വദേശി എ. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി….

                    Read More

                      ഇറാനിലുള്ള മകൻ ഫാദുഷയുടെ സ്ഥിതി അറിയുന്നില്ല:കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തി ഉസ്മാൻ മൗലവി

                      കാട്ടിക്കുളം: കാട്ടിക്കുളം എടയൂർ കുന്ന് തുവ്വശ്ശേരി ഷംസുദ്ദീനും കുടുംബവും മകൻ ഫാദുഷ ഫർഹാനെ കുറിച്ചുള്ള വിവരത്തിന് കാത്തിരിക്കുന്നു പഠനത്തിന്റെ ഭാഗമായുള്ള ഇന്റനൽ ഷിപ്പിനായി കുറച്ച് മാസങ്ങളായി മകൻ ഫാദുഷ ഇറാനിൽ കപ്പലിൽ ജോലി ചെയ്യുന്നു എല്ലാ ദിവസവും വിളിക്കാറുണ്ട് പക്ഷേ ഇറാൻ ഇസ്രായേൽ സങ്കർഷം തുടങ്ങിയ ശേഷം മകനെ ബന്ധപ്പെടാൻ കഴിയുന്നില്ല അവന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിയാൻ കഴിയുന്നില്ല ബഹുമാന്യരായ പ്രധാന മന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രി മുഖ്യ മന്ത്രി ഇന്ത്യൻ എംബസ്സി എന്നിവർക്കെല്ലാം…

                      Read More