wenewser-user

    ടൗൺഷിപ്പ്‌ ഇച്ഛാശക്തിയുടെ പ്രതീകം: എം എസ്‌ വിശ്വനാഥൻ

    കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പ് സന്ദർശിച്ച് ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥൻ. ബുധൻ രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ദിവസേന ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തുന്നത്. ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. വീടുകളും അനുബന്ധ സൗകര്യങ്ങളും മികച്ചത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിർമ്മാണ രീതി. കമ്യൂണിറ്റി ലിവിങ്…

    Read More

      നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യരുത്, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; മുന്നറിയിപ്പ്

      തിരുവനന്തപുരം:* നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം ചെയ്തതായി കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.   മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (CEO) ഔദ്യോഗികമായി വിശദീകരണം നല്‍കിയ കാര്യങ്ങളില്‍ പോലും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. മാതൃകാ പെരുമാറ്റച്ചട്ടം…

      Read More

        ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍; പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ

        ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ. 72 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 25 ശതമാനം കിഴിച്ചുള്ള തുകയാണ് മടക്കി നല്‍കുക. എട്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ക്യാന്‍സലേഷനെങ്കില്‍ 50 ശതമാനം ചാര്‍ജ് ഈടാക്കും. ഇതിലും കുറഞ്ഞ സമയമാണെങ്കില്‍ ഒരു തുകയും തിരികെ കിട്ടില്ല.   യാത്ര തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാം. നേരത്തെ ഇത് ചാര്‍ട്ട് വരുന്നതിന് മുമ്പ്…

        Read More

          രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

          കോഴിക്കോട്: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്നെത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും രാഹുൽ സംബന്ധിക്കും.   ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ പി സിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല,…

          Read More

            സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

            ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്‌ധ ഡോക്ട‌ർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്ന‌ത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല.മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയിലുണ്ട് ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്‌ടർമാർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ…

            Read More

              വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

              തരുവണ: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക് വെള്ളമുണ്ട സിറ്റിയിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽഅഡ്വ.എൻ.കെ.വർഗീസ്,സി.പി.മൊയ്‌ദു ഹാജി,മോയി ആറങ്ങാടൻ,സെൽമ മൊയിൻ,പി.കെ.അമീൻ,ഉസ്മാൻ പള്ളിയാൽ,മീനാക്ഷി രാമൻ,എ.കെ.നാസർ തരുവണ,സി.പി.ജബ്ബാർ,മാഡംബള്ളി ശറഫു,പി.കെ.സലാം,ടി.കെ.മമ്മൂട്ടി,പുഷ്പലത,ഈ.വി.സിദ്ധീഖ്,മുനീർ.തുടങ്ങിയവർ സംബന്ധിച്ചു

              Read More

                മുത്തങ്ങ സമരത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ ഡയറ്റ് മുന്‍ അധ്യാപകന് 12. 5 ലക്ഷം നല്‍കണമെന്ന് കോടതി; സര്‍ക്കാര്‍ അപ്പീല്‍ തള്ളി

                കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ബത്തേരി സബ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി തള്ളി.നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി ഉത്തരവായി. സര്‍ക്കാര്‍ അപ്പീലിനെതിരേ സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു.   മുത്തങ്ങ കേസില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനു ഇരയാകുകയും…

                Read More

                  ആഹാരത്തിലൂടെ ആരോഗ്യം: പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു

                  ആഹാരത്തിലൂടെ ആരോഗ്യം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കുടുംബശ്രീ മിഷന്റെയും പനമരം സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. പനമരം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു അധ്യക്ഷയായി. സ്റ്റേറ്റ് ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള പോഷകാഹാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ശൈശവ-ബാല്യകാല പോഷകാഹരം, പ്രമേഹവും…

                  Read More

                    ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

                    താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.   വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. അതുപോലെ ചുരം ഇറങ്ങാനുള്ള വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.   ബസ്സ്‌ മാറ്റിയാൽ മാത്രമേ ഗതാഗത തടസം നീക്കാൻ സാധിക്കുകയുള്ളു.. കഴിഞ്ഞ ദിവസവും KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടിയതിനെ തുടർന്ന് ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസം…

                    Read More

                      വികസനം ചർച്ച ചെയ്ത അശ്വമേധം ശ്രദ്ധേയമായി

                      മാനന്തവാടി: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ നേതൃത്വത്തിൽ ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി. ചോദ്യോത്തര രൂപത്തിൽ ആരംഭിച്ച പരിപാടി സംസ്ഥാന വികസനവും മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവും ചോദ്യരൂപത്തിൽ അവതരിപ്പിച്ചാണ് പരിപാടി. ആർദ്രം മിഷനും, ക്ഷേമപെൻഷനും, നെട്ടറ- വള്ളിയൂർക്കാവ് പാലവുംമെല്ലാം ചോദ്യോത്തരങ്ങളായി. ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങളുമൊരുക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു.

                      Read More