wenewser-user

    എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

    എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും, സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,…

    Read More

      സംസ്ഥാനത്ത് വെയിൽ കടുക്കുന്നു: ജോലി സമയം ക്രമീകരിച്ചു

      തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി തൊഴിൽവകുപ്പ് ഉത്തരവിറക്കി.   മേയ് 20 വരെയാണ് ക്രമീകരണം. ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന…

      Read More

        ഹെൽത്തി കേരള-ആരോഗ്യം ആനന്ദം; വാക്കത്തോൺ സംഘടിപ്പിച്ചു.

        കൽപ്പറ്റ:  ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു. വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ എ എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി ആയുഷ് വകുപ്പിലെ 300 ഓളം ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം ഉൾകൊള്ളുന്ന ടീഷർട്ട് ധരിച്ച് പങ്കെടുത്ത…

        Read More

          വൈത്തിരി ഗ്രാമപഞ്ചായത്ത് കിളിക്കൂട്ടം 2026 അംഗനവാടി കലോത്സവം സമാപിച്ചു

          വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസ് (ICDS) വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ‘കിളിക്കൂട്ടം 2026’ സമുചിതമായി ആഘോഷിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങ് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ സി.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഫെബ്രുവരി 11 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച കലാമാമാങ്കത്തിൽ കുരുന്നുകളുടെ വൈവിധ്യമാർന്ന…

          Read More

            എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ തുടരുന്നു

            എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ തുടരുന്നു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ ഇന്ന് ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം ,ചുള്ളിയോട് സമാപിക്കും.

            Read More

              അറുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു.

              കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബാബു, പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എംപി കൃഷ്ണകുമാർ,സി ഷെരീഫ , പിടിഎ വൈസ് പ്രസിഡൻറ് ജാബിർ കെ, മദർ പിടിഎ ജിജി, സീനിയർ അസിസ്റ്റൻറ് വി…

              Read More

                100, 500 രൂപ നോട്ടുകളില്‍ വലിയ മാറ്റങ്ങള്‍; പുതിയ സുരക്ഷാ ഫീച്ചറുകളുമായി ആര്‍ബിഐയുടെ ‘കറന്‍സി അപ്‌ഡേറ്റ് 2026’, പഴയ നോട്ടുകള്‍ അസാധുവാകുമോ?

                രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് (RBI) ഒരുങ്ങുന്നു.   കള്ളനോട്ടുകള്‍ തടയുന്നതിനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരങ്ങള്‍.   നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് (Security Thread), വാട്ടര്‍മാര്‍ക്ക് എന്നിവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തും. വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിറം മാറുന്ന ‘കളര്‍ ഷിഫ്റ്റിംഗ് ഇങ്ക്’ (Color-shifting ink) കൂടുതല്‍ വ്യക്തതയുള്ളതാക്കും.   കാഴ്ചപരിമിതിയുള്ളവര്‍ക്കായി പ്രത്യേക അടയാളങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നോട്ടുകളുടെ…

                Read More

                  പർപ്പിൾ ഫെയർ ആരംഭിച്ചു.

                  കൽപറ്റ:കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള കോംപോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി.), കോഴിക്കോട്, ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഫറോക്ക്, സഹാറ ഭരത് ഫൗണ്ടേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെ പർപ്പിൾ ഫെയർ ആരംഭിച്ചു. പിണങ്ങോട് സഹാറ ഭരത് ക്യാമ്പസിൽ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന പർപ്പിൾ ഫെയറുകൾ ഭിന്നശേഷി വ്യക്തികളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള…

                  Read More

                    അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ

                    ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.   ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുൽ പാലിൽ കണ്ടെത്തിയത്. അമുൽ താസയിലും അമുൽ ഗോൾഡിലും ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമുൽ…

                    Read More

                      ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

                      മാനന്തവാടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാർ തോൽപ്പെട്ടിക്ക് സമീപം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. മാനന്തവാടി ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.   വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. തുടർന്ന് വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ…

                      Read More