wenewser-user

വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ 37,368 പേർ

കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ട ത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന്…

Read More

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക: ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു.   ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾക്ക് ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലാ ജനറൽബോഡിയോഗം ജനുവരി 21 ന് നടത്താനും യോഗം തീരുമാനിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു അനീഷ്…

Read More

സ്വാഗത സംഘം രൂപീകരിച്ചു

കുഞ്ഞോം : ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ച യോഗം മാനേജർ ശിവൻ സാർ ഉദ്‌ഘാടനം ചെയ്തു. റിട്ടയർഡ് HM മോഹനൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും, എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ഷാജുമോൻ ക്യാമ്പ് സന്ദേശവും നൽകി. പ്രോഗ്രാം ഓഫീസർ ഡോ: സാലിം…

Read More

കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു.

ചീയമ്പം: ചീയമ്പം 73ൽ കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു. ‌73 ഉന്നതിയിലെ ബിജുവിൻ്റെ പോത്തിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ ചീയമ്പം ചെക്ക് ഡാമിന് സമീപത്തയിരുന്നു കടുവയുടെ ആക്രമണമുണ്ടായത്.

Read More

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണര്‍ സന്ദര്‍ശിച്ചു

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ കലാകാരന്മാരും ജീവനക്കാരുമായുമായി ആശയ വിനിയമനം നടത്തി. ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.

Read More

തൊഴിലന്വേഷണത്തിനൊപ്പം യുവത തൊഴില്‍ദാതാക്കളാവണം: ഗവര്‍ണര്‍

തൊഴിലന്വേഷണത്തിനൊപ്പം യുവത തൊഴില്‍ദാതാക്കളാവണം: ഗവര്‍ണര്‍ വെറ്ററിനറി സര്‍വ്വകലാശാലയില്‍ 5-മത് ബിരുദദാനം സംഘടിപ്പിച്ചു യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍. സര്‍വ്വകലാശാലയില്‍ നിന്നും വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗവര്‍ണര്‍ വിതരണം ചെയ്തു. ബിരുദ പഠനത്തിന് ശേഷം ജോലി ചെയ്യുകയെന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും…

Read More

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി

മുട്ടിൽ: ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ പേര്. ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത് .ക്യാമ്പിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും , ക്യാമ്പ് സംഘാടനത്തെ സംബന്ധിച്ചും പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടിൽ ഡബ്ലിയു ഒ വിഎച്ച്എസ്എസ് ൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു….

Read More

എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം ക്രിസ്മസ് സന്ദേശ റാലി ഡിസംബർ 20ന്

എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം (തിരുനെല്ലി പഞ്ചായത്ത്‌) ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 5:30നു കാട്ടിക്കുളം ടൗണിൽ ക്രിസ്മസ് സന്ദേശ റാലി നടത്തും, പത്തോളം ഇടവകളിൽ നിന്ന് അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന റാലി പൊലീസ് ഏയ്ഡ് പോസ്റ്റിനു സമീപം ASI മെർവിൻ ഡിക്രൂസ് ഉത്ഘാടനം ചെയ്യുകയും ഫാദർ ജോൺ പനച്ചിപ്പറമ്പിൽ ആമുഖ സന്ദേശം നൽകുകയും, കരോൾ ടൗൺ ചുറ്റി സെയിന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിൽ എത്തുമ്പോൾ, അഡ്വ. ജിജിൽ നിലവിൽപുഴ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യും. സെന്റ് സെബാസ്റ്റ്യൻ’സ്…

Read More

കുളമ്പുരോഗ പ്രതിരോധ യജ്ഞം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു

lസംസ്ഥാനത്ത് പശുക്കളില്‍ കാണപ്പെടുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയാല്‍ കുളമ്പുരോഗം സംസ്ഥാനത്ത് നിന്ന് നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട് വെറ്ററിനറി കോളേജിലെ പെരിയാര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാംഘട്ടത്തിനും…

Read More

ക്രിസ്തുമസ് – പുതുവത്സര പാക്കേജുമായി കെ.എസ്.ആർ.ടി.സി; പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം

കാഞ്ഞങ്ങാട്: ക്രിസ്‌തുമസ് – പുതുവത്സര വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് നിന്നുമാണ് കെ.എസ്.ആർ.ടി.സി ക്രിസ്തുമസ് – പുതുവത്സര വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയിൽ ഗവി, അടവി, കമ്പം, രാമക്കൽ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഡിസംബർ 26ന് വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ സന്ദർശിച്ച് 29ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 29 മുതൽ 31 വരെ നിലമ്പൂർ, കക്കാടംപൊയിൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ – 9446088378, 8606237632.   കേരളത്തിലെ പ്രശസ്‌തമായ വിനോദസഞ്ചാര…

Read More