wenewser-user

    തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

    മാനന്തവാടി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി. വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.

    Read More

      ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു

      മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ ഡോ.സോനാ പി.എസ് മുഖ്യാതിഥി ആയിരുന്നു. ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും…

      Read More

        മെഡിക്കൽ ലബോറട്ടറി ഓണഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

        മെഡിക്കൽ ലബോറട്ടറി ഓണഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റ MGT ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ്‌ ശ്രീ വിജയൻ പി. എസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി പുഴക്കൂൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ശ്രീ സൈനുൽ ആബിദീൻ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു.പുതിയ നിയമത്തിലെ, വിവിധ നിർദ്ദേശങ്ങൾ അംഗങ്ങൾക്കായി വിശദീകരിച്ചു. പുതിയ ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമം സംസ്ഥാനത്തെ ചെറുകിടലാബുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുമെന്ന് യോഗം വിലയിരുത്തി. മേഖല കുത്തക…

        Read More

          മൊട്ടത്തിക്കൂട്ട; അവലോകന യോഗം നടത്തി.

          കൽപ്പറ്റ : കിർത്താഡ്സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും വയനാട് ജില്ലയിലെ പണിയ ഗോത്ര വർഗ്ഗ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി നടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാ തല കൺസൾറ്റേഷൻ മീറ്റിംങ്ങ് കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ ബഹു : ജില്ലാ കളക്ടർ dr. മേഘശ്രീ ഐ എ എസ് ന്റെ അദ്ധ്യക്ഷതയിൽ നടന്നു.   പണിയ വിഭാഗത്തിലെ പെൺകുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായി നടപ്പിലാക്കുന്ന ഇത്തരം ശാക്തീകരണ പദ്ധതികൾ ഏറെ മാതൃകാപരമാണെന്ന്…

          Read More

            ആശ്രിത നിയമനം: നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

            കല്‍പ്പറ്റ: ഭാരതീയ ചികിത്സാവകുപ്പില്‍ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജോലിക്കിടെ മരിച്ച നെന്‍മേനി സ്വദേശിയുടെ ഭാര്യ ടി.എന്‍. ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്കും പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്. ആശ്രിത നിയമനത്തിന് അര്‍ഹനായ മകന്‍ അനൂപ് ഹൃദ്രോഗിയായ തന്നെ കൂലിപ്പണിയെടുത്താണ് ചികിത്സിക്കുന്നതെന്ന് ശോഭനകുമാരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ റിപ്പോര്‍ട്ട് തേടിയ കമ്മീഷനെ,…

            Read More

              എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

              ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍, ഹംദാന്‍ അഹമ്മദ്(29) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 4.73 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മൊഹിന്‍ സ്വാലിഹ് നല്ലളം സ്‌റ്റേഷനില്‍ ലഹരി കേസിലും, നിയാസ് നടക്കാവ് സ്‌റ്റേഷനില്‍ അബ്കാരി കേസിലും, ഹംദാന്‍ വൈത്തിരി,…

              Read More

                സൈബർ സുരക്ഷയും സാമ്പത്തിക സാക്ഷരതയും – സെമിനാർ നടത്തി

                നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ സ്റ്റുഡൻ്റ് ഹബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കനറാ ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ സിന്ധു, സൈബർ സുരക്ഷാ പരിശീലകൻ അധിൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ ജീവൻ ജോൺസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.നിഷ, ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ അനുഷ.വി.എ തുടങ്ങിയവർ സംസാരിച്ചു.

                Read More

                  “ഗോത്ര മേഖലയിലെ ആരോഗ്യ രംഗത്തെ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം മാതൃകാപരം”

                  സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്, മലപ്പുറം ചേലമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ മുത്തങ്ങ ചുക്കാലിക്കുനി കാട്ടു നായ്ക്ക ഊരിൽ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഊര് മിത്രം ശ്രീമതി സനിത സ്വാഗത പ്രസംഗം നടത്തി. ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് കോർഡിനേറ്റർ ഡോ: മൃദുൽ മോഹൻ ഉത്ഘാടന പ്രസംഗം നടത്തി.വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ…

                  Read More

                    കുറ്റ്യാടി ചുരത്തിൽ നേരിട്ട് സന്ദർശനം നടത്തി: പ്രതിപക്ഷ നേതാവ്.

                    കുറ്റ്യാടി:- മലയോര ഹൈവേ കടന്നുപോകുന്ന കുറ്റ്യാടി ചുരം റോഡിൽ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നേരിട്ട് സന്ദർശനം നടത്തി. മലയോര ഹൈവേയിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ ദൂരം കേവലം 10- മീറ്ററിലാണ് ടെൻഡർ നടപടി പുതിയാക്കി വികസിപ്പിക്കുന്നത്.kararukar ULCCമായി എഗ്രിമെന്റ് ഒപ്പ് വെക്കുകയും ചെയ്തു കേരളത്തിൽ കാസറഗോസ് നന്ദാരപ്പടവു മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 12- മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ കാറ്റാടി ചുരം ഭാഗം മാത്രം 10 – മീറ്റർ വീതിയിലാണ് ടെൻഡർ നടപടി പൂർത്തികരിച്ചത്. വീതി കൂടി…

                    Read More

                      എക്സൈസ് റെയിഡിൽ വൻ ഹാൻസ് ശേഖരം പിടികൂടി

                      മണിയങ്കോട് : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡിൽ വാടക വീട്ടിൽ നിന്നും വൻ ഹാൻസ് ശേഖരം പിടികൂടി. നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസ് ആണ് കണ്ടെടുത്തത്. കമ്പളക്കാട് സ്വദേശി അട്ടശ്ശേരി വീട്ടിൽ അഷ്റഫ് AK (Age:39) എന്നയാളാണ് ഹാൻസ് സൂക്ഷിച്ചുവച്ചത്. ഇയാൾക്കെതിരെ COTPA ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM, സിവിൽ എക്സൈസ് ഓഫീസർമാരായ…

                      Read More