wenewser-user

    പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ പയ്യമ്പള്ളി പാടുകാണിക്കുന്ന് ഇടവകകളുടെ വികാരിയായ ഫാ. കെന്നി ജോൺ മാരിയിലിൻ്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു . പയ്യമ്പള്ളി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ഷിബു കെ ജോർജ് ഉദ്ഘാടനം ചെയ്തു . യാക്കോബായ സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി നഗരസഭ കൗൺസിലർമാരായ ലിസി ജോസ്…

    Read More

      തവിഞ്ഞാലിലെ അനധികൃത നിർമാണങ്ങളും മണ്ണെടുപ്പും നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

      കൽപറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടക്കുന്ന എല്ലാ അനധികൃത നിർമാണങ്ങളും മണ്ണെടുപ്പും അടിയന്തരമായി നിർത്തി വയ്ക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.   ഇതുസംബന്ധിച്ച് മാനന്തവാടി തഹസിൽദാർക്കും തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറിക്കും കർശന നിർദേശം നൽകണമെന്നും കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. നിയമപരമായ അനുമതിയില്ലാതെ ഒരിടത്തും നിർമാണം തുടരുന്നില്ലെന്ന് ഉറപ്പാക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോർ കമ്മിറ്റി കഴിഞ്ഞ നവംബർ 5 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അന്തിമ…

      Read More

        കബനി പുഴ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

        മാനന്തവാടി :കബനി പുഴയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂട്ടായ പങ്കാളിത്തതോടെ കബനി പുഴ ശുദ്ധീകരിക്കാന്‍ ഒരുങ്ങി മാനന്തവാടി നഗരസഭ. മാനന്തവാടി മേരി മാതാ കോളേജിലെ ഗവേഷണ വിഭാഗമാണ് കബനി പുഴ മലിനമാകുന്ന മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോ പ്ലാസ്റ്റിക്കിലൂടെ രൂപപ്പെടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരത്തിലെ മുഴുവന്‍ സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ മാസ് ക്യാമ്പയിലൂടെ ഒഴിവാക്കുന്നതിമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനന്തവാടി നഗരസഭ, ഹരിത കര്‍മ്മസേന, വിവിധ കോളേജ്- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംയുക്തമായി കബനി പുഴ…

        Read More

          വയനാട്അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു.

          കൽപറ്റ: വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ്. തിരുവനന്തപുരം കലക്ടറേറ്റ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്, നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ്, ഇടുക്കി കലക്ടറേറ്റ് എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

          Read More

            പഠന യാത്ര സംഘടിപ്പിച്ചു

            കൽപറ്റ: ഗവ. എൽ.പി സ്കൂളിലെ ഉന്നതി വിദ്യാർഥികൾ ഉൾപ്പെടെ ആദ്യമായി ചുരം ഇറങ്ങി പഠനയാത്ര നടത്തി. വയനാട് ജില്ലാ കലക്ടർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു പ്രധാനധ്യാപിക ബിന്ദു തോമസ്, മുസ്തഫ മാസ്റ്റർ പിടിഎ പ്രസിഡൻ്റ് മെഹബൂബ് , നിമ്മി ടീച്ചർ, പങ്കെടുത്തു. വിദ്യാർഥികൾക്ക് വിജ്ഞാനവും അനുഭവവും ഒരുമിപ്പിക്കുന്ന രീതിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, മാതൃഭൂമി പ്രസ്, പ്ലാനിറ്റോറിയം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരം, കടൽ ബീച്ച് തുടങ്ങിയ ഇടങ്ങളിൽ സന്ദർശിച്ചു. വിദ്യാർഥികളുടെ പഠനാനുഭവം വിപുലീകരിക്കുകയും…

            Read More

              സപ്ലൈകോയിൽ പ്രണയമഴ….! 14 രൂപയ്ക്ക് പഞ്ചസാര, ഫെബ്രുവരി 14 മുതൽ ഈ ആനുകൂല്യം സ്വന്തമാക്കാം

              ഇത്തവണത്തെ വാലന്റൈൻസ് ഡേ സപ്ലൈകോ ആഘോഷിക്കുന്നത് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് നൽകിക്കൊണ്ടാണ്. പ്രണയദിനമായ ഫെബ്രുവരി 14-ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാന്മാർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് സ്വന്തമാക്കാം.   നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക.   എന്നാല്‍ ഈ ഓഫര്‍…

              Read More

                ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമവും പ്രഭാതഭേരിയും നടത്തി

                കൽപ്പറ്റ: യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ എട്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ ഭാരവാഹികളായ അർജുൻ ദാസ്,അഫിൻ ദേവസ്യ, പ്രതാപ് കൽപ്പറ്റ, ഷബീർ പുത്തൂർവയൽ ഷഫീഖ് റാട്ടക്കൊല്ലി, ഷൈജു കെ…

                Read More

                  വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

                  കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തൻഹ(12) ആണ് മരിച്ചത്.   വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയാണ് മരണം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാല്‍ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

                  Read More

                    വിജ്ഞാനകേരളം മെഗാ തൊഴില്‍ മേള: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

                    മാനന്തവാടി: ജില്ലയില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 13 ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ എന്‍ജിനീയറിങ് കോളെജില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. മേളയില്‍ അറുപതിനായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അശോക് ലെയ്‌ലാന്‍ഡ്, വാട്‌സണ്‍ എനര്‍ജി, ഭീംലാബ്സ്, ടി.വി.എസ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളിലേക്കും ഓസ്ട്രിയ, യു.എ.ഇ, ഖത്തര്‍, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളിലേക്ക് തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാക്കും. പത്ത് മുതല്‍ ബിരുദം യോഗ്യതയുള്ളവര്‍ക്കായി വ്യത്യസ്ത…

                    Read More

                      ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണം: കെ എൽ പൗലോസ്

                      മാനന്തവാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യ 2K24 ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗം ഉൽഘടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.എ ഐ സി സി മെമ്പർ പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം നാടിന്റെ സാമൂഹ്യ…

                      Read More