wenewser-user

വയനാടിന്റെ അഭിമാന താരം ഷമ്മാസലിയെ അനുമോദിച്ചു.

ഗോവയിൽ വെച്ച് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സോലസ് വയനാടിന്റെ അഭിമാന താരം ഷമ്മാസലിക്ക് അനുമോദനം നൽകി. പ്രതിസന്ധികളെ അതിജീവിച്ചു മികച്ച നേട്ടം കൈവരിച്ച ഷമ്മാസലിയുടെ പ്രകടനം മാതൃകപരമാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു.     അനുമോദന ചടങ്ങിൽ ഷമ്മാസിന്റെ മാതാവ് സീനത്ത്, സോലസ് വയനാട് കൺവീനർ റെജി കെ കെ, ജോയിന്റ് കൺവീനർമാരായ സിദ്ധീഖ് മുട്ടിൽ, കരീം മുട്ടിൽ, ലൈല സുനീഷ്, സോലസ് വയനാടിന്റെ ആക്റ്റീവ് വോളന്റീയർമാർ തുടങ്ങിയവർ…

Read More

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി….

Read More

ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ ( എറണാകുളം) തെരഞ്ഞെടുത്തു ബാഗ്ലൂർ വയനാട് എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റ്‌വെൽ നടത്താനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു മറ്റുഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി ഷാഫി അമിർ ജാൻ(കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർമുനീർ കാസർകോഡ് അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി അനിഷ്കെജോസഫ് നെയും തെരഞ്ഞെടുത്തു

Read More

യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍…

Read More

ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മാനന്തവാടി: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് നിറക്കാനായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം മറിയാൻ കാരണമെന്നാണ് വിവരം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വീട്ടുമുറ്റത്തേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.

Read More

എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു: വി.സുലൈമാൻ 

മാനന്തവാടി :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ.   ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ഥലങ്ങളിൽ മത്സരിച്ച് ശ്രദ്ധേയമായ വോട്ട് സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. ചില വാർഡുകളിൽ ജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്ഡിപിഐ വോട്ട് കാരണവുമായി. ഇത് പാർട്ടിയോടുള്ള ജനവിശ്വാസത്തിന്റെ വർധനവായി പാർട്ടി…

Read More

പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്

പുൽപ്പള്ളി: ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസ്സി ഷാജി ദാസ്. ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്.

Read More

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ

കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും വലിയ വിജയ മാണ് ഉണ്ടായത്. വയനാട്ടിലെ യുഡിഎഫ് ശക്തമാണെന്നും ജനങ്ങ ളുടെ പിന്തുണയുണ്ടെന്നും തെളിയിച്ച ഫലമാണുണ്ടായത്. കൽപ്പറ്റ മുൻസിപ്പാലിറ്റി ഉൾപ്പെടെ പരാജയപ്പെട്ട സ്ഥലങ്ങളിൽ അതിന്റെ കാര ണങ്ങൾ പരിശോധിക്കും. വിജയിച്ച എല്ലായിടങ്ങളിലും ഏറ്റവും നല്ല സദ്ഭരണം കാഴ്ചവെക്കാൻ യു…

Read More

അപ്രതീക്ഷിത തിരിച്ചടി; വിശദമായ പരിശോധന നടത്തി തിരുത്തലുകൾ വരുത്തുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:  തദ്ദേശ തി33പി 9രഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.   ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.   ഏഴ് ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം ലഭിച്ചു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറിടത്ത് മാത്രമായിരുന്നു എൽഡിഎഫിന് ഭരണം ലഭിച്ചത്. ബ്ളോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ഇടത്ത് ആയിരുന്നു അന്ന്…

Read More

തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫിനു വൻ മുന്നേറ്റം 

കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച ഫലങ്ങളിലും ലീഡിലും യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 4 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്. 3 നഗരസഭകളിൽ 2 എണ്ണം യുഡിഎഫിന് ലഭിച്ചു. മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിർത്തി ബു ത്തേരി പിടിച്ചെടുത്തു. അതെ സമയം കൽപറ്റ നഗരസഭ എൽഡിഎഫ് തിരിച്ചു പിടിച്ചു. ദൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറ്റമാണ്. കൽപറ്റ നിയമസഭാ മണ്ഡലത്തിൽ എൽ…

Read More