wenewser-user

    ഫാർമ സമ്മിറ്റ് 2026ന് ഉജ്ജ്വല സമാപനം

    കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് ’26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഫാർമ ക്യാമ്പിൻ്റെ ഉദ്ഘാടനം അസി. ഡ്രഗ്സ് കൺട്രോളർ (റിട്ടയേർഡ് ) ഷാജി എം വർഗീസ് നിർവ ഹിച്ചു .കെ പി പി എ സംസ്ഥാന പ്രസിഡണ്ട് കെ വി പങ്കജാക്ഷൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി ടി.സുഹൈബ് സ്വാഗതം ആശംസിച്ച ക്യാമ്പിന്റെ ഡയറക്ടർ…

    Read More

      ചുരത്തിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വലിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നു

      വയനാട് ചുരത്തിൽ (താമരശ്ശേരി ചുരം) കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ താഴെ നൽകുന്നു: നിലവിലെ സാഹചര്യം അപകടം: ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്. ഗതാഗത തടസ്സം: വലിയ വാഹനങ്ങൾക്കും മറ്റും കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ തടസ്സം നേരിടുന്നുണ്ട്. നിലവിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.

      Read More

        കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

        കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (KSSTSU – CITU) നാലാമത് വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ വെച്ച് നടന്നു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡണ്ടുമായ സഹദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള യിലൂടെ 2016 ൽ നിയമനം ലഭിച്ച 2514 അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോട് കൂടി വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിച്ച് ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സജൻ…

        Read More

          നവ സാങ്കേതിക വിദ്യകൾക്കനുസരിച്ച് വിദ്യാർത്ഥികൾ നവീകരിക്കപ്പെടണം: ഡോ.ഡിനോജ് സെബാസ്റ്റ്യൻ

          മുട്ടിൽ : നവ സാങ്കേതിക വിദ്യകളുടെ വളർച്ചക്കനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ഡിനോജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ ബിരുദദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദ പഠനം കേവലം തൊഴിൽ നേടാനുള്ള മാർഗമല്ല,മറിച്ച് സാമൂഹിക പുരോഗതിക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കാനുള്ള പരിശീലമാണ്.നിർമിത ബുദ്ധി തൊഴിൽ മേഖലകളെ മാറ്റിമറിക്കുന്ന ഈ കാലത്ത്, മനുഷ്യസഹജമായ മൂല്യങ്ങളും നൈപുണ്യ വികസനവുമാണ് വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് മാനേജർ കെ.കെ…

          Read More

            ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി പതിനൊന്ന് മുതല്‍ തിരുവനന്തപുരത്ത്.

            ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി പതിനൊന്ന് മുതല്‍ തിരുവനന്തപുരത്ത്. അഞ്ചു ദിവസത്തെ ഫെസ്റ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതല്‍ 15 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കും. അഞ്ചു ദിവസത്തെ മേള ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്…

            Read More

              ദേശീയ സ്‌കൂൾ ഗുസ്‌തിയിൽ സയ്യിദത്ത് ആയിഷ നാഫിയക്ക് വെങ്കലം

              കണിയാരം: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയ്യിദത്ത് ആയിഷ നാഫിയ പി.എം നാടിന് അഭിമാനമായി മാറി. തന്റെ പിതാവ് മനാഫ് തങ്ങൾ, പിതൃസഹോദരൻ ജമാലുദ്ധീൻ എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഗുസ്‌തിയിലും കളരിയിലും പരിശീലനം നടത്തിവരികയാണ് ആയിഷ. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിളക്കം കണിയാരം ദേശത്തിന് വലിയ ആവേശമാണ് പകരുന്നതാണ്.

              Read More

                ജില്ലാതല ശില്‍പശാല നടത്തി

                കൽപറ്റ:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് നടപ്പാക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, പഠനം വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായി അവധിക്കാല പരിശീലനങ്ങള്‍, പാഠ്യേതര വിഷയങ്ങളിലും അധ്യാപകര്‍ക്കും ഇടയിലുള്ള അന്തരം നികത്തുക, തൊഴില്‍ സംസ്‌കാരം വളര്‍ത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ പുറം ലോകവുമായി ബന്ധിപ്പിച്ച് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, തൊഴിലിന് ആദരവ് നല്‍കി വിദ്യാര്‍ഥികളെ സമര്‍ഥരും ഉത്തരവാദിത്തമുള്ളവരാക്കുകയാണ് ക്രിയേറ്റീവ് കോര്‍ണറിന്റെ ലക്ഷ്യം….

                Read More

                  വിളംബര ജാഥ നടത്തി; പുതുയുഗയാത്ര നാളെ വയനാട്ടില്‍

                  കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പൊതുയുഗയാത്ര നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് മാനന്തവാടി, 12 മണിക്ക് ബത്തേരി, നാലുമണിക്ക് കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്നത്. കല്‍പ്പറ്റയിലെ സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പി പി ആലി, റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ,കേയംതൊടി മുജീബ്,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍, പി പി മുഹമ്മദ്…

                  Read More

                    വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസും ചരിത്ര ക്വിസും സംഘടിപ്പിച്ചു. 

                    വെള്ളമുണ്ട : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്.  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയും മാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിനെയും ആദരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ലതിക ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.ടി. ജോസ് .അധ്യക്ഷനായി. ഗ്രന്ഥാലയം ഭാരവാഹികളായ വി ജെ ജോയ്, പി.സി. ഫ്രാൻസിസ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ…

                    Read More

                      സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13ന് തുടങ്ങും.

                      ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബും സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.   ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ്…

                      Read More