wenewser-user

    ദേശീയ തയ്ക്വാൻഡോ; സഹോദരിമാർക്ക് നേട്ടം

    മാനന്തവാടി: ബംഗളൂരുവിൽ നടന്ന ദേശീയ തയ്ക്വാൻഡോ മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂളിലെ അമിൻ മരിയ എൽദോ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ ഗോൾഡ് മെഡൽ നേടി. സഹോദരി എമിലിൻ മരിയ എൽദോ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടെ സിൽവർ മെഡലും നേടി. വിജയികളെ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പുതുശ്ശേരിക്കടവ് നീറോംപ്ലാക്കൽ എൽദോ -നിമിഷ ദമ്പതികളുടെ മക്കളാണ്. കായികാധ്യാപിക സിസ്റ്റർ സബീന എം.ജെ യുടെ നേതൃത്വത്തിൽ കെ.ജെ സിജോയിയാണ് പരിശീലനം നൽകുന്നത്.

    Read More

      ധ്യാനം ഫൗണ്ടേഷൻ്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു

      കൽപറ്റ: വിദ്യാഭ്യാസ- ആരോഗ്യ- പാരിസ്ഥിതിക മേഖലകളിൽ സേവനം ലക്ഷ്യമിട്ട് വയനാട് ചുണ്ടേൽ കണ്ണൻചാത്ത് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ധ്യാനം ഫൗണ്ടേഷൻ്റെ ഓഫിസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സഹീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലോഗോ പ്രകാശനം ഫാ:ഫ്രാൻസിസ് സി.ആർ നിർവഹിച്ചു. സ്വാമി അഭയാനന്ദ ചിന്മയമിഷൻ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റി റസാഖ് ഷാ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജ്മൽ സാജിദ്, അരുൺ ദേവ് . സി.എ, വാർഡ് മെംബർ മുഹമ്മദ് റാഫി, പി.ഇ.ഷംസുദ്ദീൻ, ജിംഷിൻ സുരേഷ്,…

      Read More

        റോഡ് സുരക്ഷ മാസാചരണം : ബോധവൽക്കരണ സന്ദേശ റാലി നടത്തി

        സുൽത്താൻ ബത്തേരി : മോട്ടോർ വാഹന വകുപ്പും സുൽത്താൻ ബത്തേരി താലൂക്ക് ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതിയും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ മാസാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് സുൽത്താൻ ബത്തേരിയിൽ ബോധവൽക്കരണ റാലി നടത്തി.   സുൽത്താൻ ബത്തേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പട്ടണം ചുറ്റി മൈജി പരിസരത്ത് സമാപിച്ചു. റാലി സുൽത്താൻ ബത്തേരി ജോയിൻ്റ് ആർടിഒ ജയദേവും കൽപ്പറ്റ ജോയിൻ്റ് ആർടിഒ മേഴ്സിക്കുട്ടിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു….

        Read More

          ഒഴുക്കൻമൂല പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും.

          വെള്ളമുണ്ട: ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വൈകുന്നേരം 4.45 ന് ആഘോഷമായ കുർബാന , നൊവേന എന്നിവക്ക് മുൻ വികാരിമാരായ ഫാ: വിൻസൻ്റ് താമരശ്ശേരി, ഫാ തോമസ് ചേറ്റാനിയിൽ, ഫാ. സെബാസ്റ്റ്യൻ എലവനാപ്പാറ എന്നിവർ കാർമ്മികത്വം വഹിക്കും. രാത്രി ഏഴ് മണിക്ക് ഇടവക സമൂഹത്തിൻ്റെയും കുട്ടികളുടെയും കലാപരിപാടികൾ നടക്കും.   ജനുവരി 31 -ന് ശനിയാഴ്ച വൈകുന്നേരം 4.45 ന്…

          Read More

            വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ 

            കല്‍പ്പറ്റ: ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് വയനാടിനെ സംബന്ധിച്ച് തീര്‍ത്തും നിരാശജനകമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. വയനാടിനെ തീര്‍ത്തും അവഗണിച്ച ബജറ്റാണിത്. ഈ സര്‍ക്കാരിന്റെ ബജറ്റ് അടുത്ത സര്‍ക്കാര്‍ തുടരില്ലെന്നതാണ് ഏക ആശ്വാസം. കഴിഞ്ഞ ബജറ്റില്‍ വയനാടിനെ സംബന്ധിച്ച് ആകെയുണ്ടായിരുന്നത് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനം കൊടുത്ത പണത്തില്‍ നിന്നും തുക വകയിരുത്തിയതായിരുന്നു. ഇത്തവണ സമ്പൂര്‍ണമായി തന്നെ വയനാടിനെ അവഗണിച്ചിരിക്കുകയാണ്. ജില്ലയുടെ കാര്‍ഷികമേഖലക്ക് ഈ ബജറ്റില്‍ ഒന്നുമില്ല. ജില്ലയിലെ ക്ഷീരമേഖല…

            Read More

              പിണങ്ങോട് ജിയുപി സ്‌കൂള്‍ 120-ാം വാര്‍ഷികം ആഘോഷിക്കുന്നു

              കല്‍പ്പറ്റ: പിണങ്ങോട് ജിയുപി സ്‌കൂളില്‍ 120-ാം വാര്‍ഷികം നാളെ(30)ആഘോഷിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എച്ച്. അബൂബക്കര്‍, ഹെഡ്മാസ്റ്റര്‍ പി. അബ്ദുള്‍ ബഷീര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ തുര്‍ക്കി, സ്റ്റാഫ് സെക്രട്ടറി എ. അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 430ന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തും. വിദ്യാലയ വളപ്പിലെ 100 വര്‍ഷം പ്രായമുള്ള നെല്ലിമരത്തെയും സ്‌കൂളിന്…

              Read More

                പ്രവാസികളെ പാടേ അവഗണിച്ച ബജറ്റ്: പി.ഇ.ഷംസുദ്ദീൻ (പ്രവാസി കോൺഗ്രസ്റ്റ് വയനാട് ജില്ലാ പ്രസിഡണ്ട്.)

                കൽപ്പറ്റ: നാടിൻ്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസി സമൂഹത്തെ പാടേ അവഗണിച്ച ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് – പ്രവാസികളുടെ നിരന്തരമായുള്ള അഭ്യർത്ഥനയായ “പ്രവാസി ഭവന പദ്ധതി” ബജറ്റിൽ പരാമർശിക്കുക പോലുമുലയില്ല. സ്വയം തൊഴിൽ പദ്ധതിക്കായി പ്രത്യേക പാക്കേജകളോ, വായപാ പദ്ധതി സബ്സിഡിയോ പ്രഖ്യാപിക്കാതെ സർക്കാർ പ്രവാസി സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. ബജറ്റ് ഏറെ നിരാശ പകരുന്നതായിമാറി.

                Read More

                  നാടക കലയെ സംരക്ഷിക്കണം -വയനാട് സക്കറിയാസ് ഡയറക്ടർ സാന്ദ്ര സ്കൂൾ ഓഫ് ഡ്രാമ

                  കൽപ്പറ്റ:- അന്യം നിന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ നാടക കലയെയും കലാകാരൻമാരേയും സംരക്ഷിക്കാൻ സർക്കാറിൻ്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണം. ജില്ലയിലെ കലാസാഹിത്യ സാംസ്കാരിക മേഖലയെ അവഗണിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരു കാലത്ത് നൂറുകണക്കിന് അമേച്വർ നാടക കലാസമിതികൾ ഉണ്ടായിരുന്ന ജില്ലയിൽ ഇന്ന് ഒന്നു പോലും അവശേഷിക്കുന്നില്ല. വളർന്നു വരുന്ന ഒട്ടേറെ കലാകാരൻമാരും കലാകാരികളും ഉള്ള ജില്ലയാണ് വയനാട്. ഇനിയെങ്കിലും അവരെ കണ്ടില്ലെന്നു നടിക്കരുത്. വേണ്ട രീതിയിൽ പരിശീലനം കൊടുത്ത് വളർത്തിയെടുത്താൽ അവർ ജില്ലക്ക് മുതൽക്കൂട്ടാണ്. എന്തിനു…

                  Read More

                    വിദ്യാർത്ഥികൾ ഗവേഷണം ജീവിത ചര്യയാക്കണം: ഡോ.കെ മുഹമ്മദ് ബഷീർ

                    മുട്ടിൽ :ഗവേഷണം ജീവിതചര്യയാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീകരണത്തിന്റെ പാതയൊരുക്കാൻ ഗവേഷണ സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഇൻ ചാർജ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു.ഡബ്ല്യു.എം.ഒ കോളേജ് മാനേജർ കെ കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.മുൻ പ്രിൻസിപ്പൽമാരായ ഡോ. ടി.എ അബ്ദുൽ മജീദ്,ഡോ.ജമാലുദ്ദീൻ ഫാറൂഖി, ഡോ.യു…

                    Read More

                      പത്ര പ്രവർത്തക പെൻഷൻ വർദ്ധന സ്വാഴതാർഹം: പി.കെ.എ. അസീസ്

                      കൽപ്പറ്റ: പത്ര പ്രവർത്തക പെർഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജർണലിസ്റ്റുകളുടെ നിരന്തര ആവശ്യം പരിഗണിച്ച ധനമന്ത്രിയെ അവർ അഭിനന്ദിച്ചു.

                      Read More