തുടർച്ചയായി നാലാം തവണയും ജനവിധി തേടി സൗജത്ത് ഉസ്മാൻ
പനമരം: ജനകീയ പ്രവർത്തനങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും കരുത്തുമായി പനമരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കൈതക്കൽ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൗജത്ത് ഉസ്മാൻ ജനവിധി തേടുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് സൗജത്ത് ഉസ്മാൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്നത് ഇവരുടെ ജനസമ്മതിക്കുള്ള തെളിവാണ്. കഴിഞ്ഞ പത്ത് വർഷക്കാലം ഭരണസമിതി അംഗമായും, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സ്തുത്യർഹമായ സേവനമാണ് ഇവർ കാഴ്ചവെച്ചത്. മുൻപ് ഒമ്പതാം വാർഡിലും, പിന്നീട് അഞ്ചാം മൈൽ കെല്ലൂർ വാർഡിലും ജനപ്രതിനിധിയായിരുന്ന ഇവർ ഇത്തവണ കൈതക്കൽ…
