wenewser-user

ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

കൽപ്പറ്റ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക നൽകിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള 17 അപേക്ഷകളും ശനിയാഴ്ച ലഭിച്ചു. നവംബർ 24 ആണ് നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.

Read More

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം;  രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍   – നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചുണ്ടേല്‍ സ്വദേശിയാണ് പിടിയിലായത്   കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ്…

Read More

മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട – ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളെയാണ് പിടികൂടിയത്

മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട – ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളെയാണ് പിടികൂടിയത് മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും 22.11.2025 ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ…

Read More

വീണ്ടും കോമേഴ്‌ഷ്യൽ അളവിൽ രാസ ലഹരി പിടികൂടി പോലീസ് വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 

വീണ്ടും കോമേഴ്‌ഷ്യൽ അളവിൽ രാസ ലഹരി പിടികൂടി പോലീസ്   വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.   ബത്തേരി: കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം.ഡി.എം.യുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 22.11.2025 തീയതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍.65 എന്‍. 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ…

Read More

ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു

ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു   തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതചട്ട നിര്‍ദ്ദേശങ്ങളടങ്ങിയ ഹാന്‍ഡ്ബുക്ക് ശുചിത്വ മിഷന്‍ പുറത്തിറക്കി. ഹാന്‍ഡ് ബുക്ക് ലഭ്യമാക്കാനുള്ള ക്യൂ.ആര്‍ കോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാക്കാനാണ് ക്യൂ.ആര്‍ കോഡ് വഴി ഹാന്‍ഡ് ബുക്ക് എല്ലാവര്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് ഹരിത ചട്ടങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാന്‍ ഇന്ന് ക്യാമ്പ്  

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ ഇന്ന് (നവംബര്‍ 23) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാത്ത മുഴുവന്‍ വോട്ടര്‍മാരും അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.   തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ നാലിന് പൂര്‍ത്തീകരിക്കും   നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തീവ്ര…

Read More

വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ സുല്‍ത്താന്‍ ബത്തേരി | വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിലെ 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദി, തലവേദന, വയറുവേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. വിനോദയാത്രക്ക് പോകുമ്പോള്‍ കൈവശം കരുതിയിരുന്ന ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More

നേരിട്ട് പോരാടാൻ കെൽപ്പില്ലാത്തവർ കുറുക്കുവഴികളിലൂടെ പത്രിക തള്ളുന്നു: യു ഡി എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഇരുപത്തിമൂന്നാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി കെ ജി രവീന്ദ്രൻ്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്തക്ക് നിരക്കാത്തതും, നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം വ്യക്തമാക്കി.ഔദ്യോഗിക ജീവിതത്തിനിടയിൽ സംശുദ്ധ പ്രവർത്തനം നടത്തി വിരമിച്ച കെ ജി രവീന്ദ്രനെ കുറിച്ച് പൊതുസമൂഹത്തിന് പൂർണബോധ്യമുണ്ട്. പത്രിക തള്ളിയത് നിയമത്തിൻ്റെ മുന്നിൽ നിലനിൽക്കാത്ത സാങ്കേതികത്വം പറഞ്ഞാണ്. കെ ജി രവീന്ദ്രനോട് റിട്ടേണിംഗ് ഓഫീസർ കാണിച്ചത് രാഷ്ട്രീയ വിവേചനമാണെന്ന ആരോപണമുയർന്നിരിക്കുന്നത്. കൽപ്പറ്റ…

Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ     റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ ഒഴിവ്. അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി റിസർവ് ബാങ്ക് (ആർബിഐ) നീട്ടിയിട്ടുണ്ട്. പാർട്ട് ടൈം ബിഎംസിയിലെ രണ്ട് തസ്തികകളിലേക്ക് 2025 ഒക്ടോബർ 13 ന് ബാങ്ക് നേരത്തെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു, അവസാന തീയതി 2025 നവംബർ 14 ന് ആയിരുന്നു. എന്നാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ 2025 നവംബർ 28…

Read More

‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം നാളെ

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം 23ന് ഉച്ചകഴിഞ്ഞ് 2.30ന് എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി സ്വീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ,…

Read More