wenewser-user

    ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

    സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത് പിണറായി സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഭാഗാമായാണ്. തട്ടിപ്പുനടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലിസ് ബഹ്ര്മഗിരിയിലേക്ക് സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച തിടുക്കം ഇരകള്‍ക്ക് നീതിലഭിക്കുന്നതിലും കാണിക്കണം. ഇപ്പോള്‍ ചാക്കില്‍ കൊണ്ടുവന്ന ഭീമമായ…

    Read More

      കെ ടെറ്റ് നിയമനിർമ്മാണം നടത്തണം: കെ.പി.എസ്.ടി.എ

      lമാനന്തവാടി: കെ ടെറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ സാഹചര്യം നിലവിലുള്ള നിയമന രീതിക്ക് വിരുദ്ധമായതിനാൽ അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് കെ.പി.എസ്. ടി. എ. വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജു മാത്യു, ടി…

      Read More

        മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു

        മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു. വയനാട് പുൽപള്ളി മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരണപ്പെട്ടത്. പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

        Read More

          നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

          തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു.   2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍…

          Read More

            27വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; ഇന്ത്യന്‍ വംശജ സുനിത വില്യംസ് വിരമിച്ചു

            ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് സുനിത വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.   ”എന്നെ അറിയുന്ന ആര്‍ക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,”- വില്യംസ് പറഞ്ഞു….

            Read More

              പി എ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

              സഖാവ് പി എ അനുസ്‌മരണ ദിനംപി എ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. മേപ്പാടിയിലെ സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എം മധു , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സുഗതൻ, വി ഹാരിസ് , കെ എം ഫ്രാൻസിസ് , തലമുതിർന്ന പാർട്ടി നേതാവ് വി പി ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

              Read More

                കാക്കവയൽ സ്കൂളിലെ വിദ്യാർത്ഥികൾ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ

                കാക്കവയൽ : ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ വൈശാഖി പി , വൈഗ എസ് എന്നിവർ പങ്കെടുക്കുന്നു. അധിനിവേശ സ്യങ്ങളുടെ കാർഷിക മേഖലയിലെ സാധ്യതകൾ എന്ന ഗവേഷണാത്മകമായ പ്രോജക്ട് ആണ് അവർ അവതരിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ ഹൈസ്കൂൾ റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രൊജക്റ്റ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അധ്യാപകനായ ടി അശോകൻ മാസ്റ്ററാണ് കുട്ടികളെ പരിശീലിപ്പിച്ചത് . വിദ്യാർത്ഥികളുടെ ഗൈഡ് ആയി…

                Read More

                  വയനാട്ടിലെ പാടങ്ങളിൽ ഹിമാലയൻ അതിഥി; കുറിത്തലയൻ വാത്തകളെ ജില്ലയിൽ ആദ്യമായി കണ്ടെത്തി

                  കല്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ഹിമാലയത്തെപ്പോലും അനായാസം മറികടന്ന് പറക്കുന്ന കുറിത്തലയൻ വാത്ത (Bar-headed goose) ഇതാദ്യമായി വയനാട്ടിലെത്തി.   പക്ഷിസമ്പത്ത് വിലയിരുത്തുന്നതിനായുള്ള ഏഷ്യൻ നീർപ്പക്ഷി സെൻസസിനിടെയാണ് ഈ അപൂർവ അതിഥികളെ കണ്ടെത്തിയത്.   വയനാട് കൊളവള്ളിയിലെ പാടശേഖരത്തിലാണ് 26 എണ്ണമടങ്ങുന്ന കുറിത്തലയൻ വാത്തകളുടെ കൂട്ടത്തെ കണ്ടെത്തിയത്. പക്ഷിനിരീക്ഷണ ഡേറ്റബേസായ ‘ഇ-ബേഡി’ലെ വിവരങ്ങൾ പ്രകാരം വയനാട് ജില്ലയിൽ ഈ പക്ഷിയെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. തെക്ക്-കിഴക്കൻ ചൈന, ടിബറ്റൻ പീഠഭൂമി, മംഗോളിയ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും…

                  Read More

                    റീച്ചിനും ലൈക്കിനും വേണ്ടിയുള്ള സൈബർ കൊലപാതകങ്ങൾ അവസാനിപ്പിക്കണം: കെ.എൻ.എം മർക്കസുദ്ദഅ്‌വ

                    കൽപ്പറ്റ : സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി വ്യക്തിഹത്യ നടത്തുകയും മനുഷ്യന്റെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത കേരളീയ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അഭിമാനക്ഷതമേറ്റ ഒട്ടേറെ ജീവനുകൾ ഇതിനകം ഹനിക്കപ്പെട്ടിട്ടുണ്ട് . സൈബർ ആക്രമണങ്ങൾക്കെതിരെ നിയമം കണ്ണടക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ പെരുകുന്നതെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കെ എൻ എം മർകസുദ്ദഅ് വ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹകീം അമ്പലവയൽ അധ്യക്ഷനായിരുന്നു. അബ്ദുൾ ജലീൽ മദനി,…

                    Read More

                      ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

                      ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരംസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന.ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.   അതേസമയം ലൈംഗികാതിക്രമം നടന്നെന്നു യുവതി…

                      Read More