ഖലീല്‍ തങ്ങളുടെ ആത്മകഥ; ഋജുവായ ആഖ്യാനം: ജുനൈദ് കൈപ്പാണി
മേൽമുറി: കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ പൊതുപ്രവർത്തകരും നേതൃപദവിയിലുള്ളവരും സംഘാടകരും അനിവാര്യമായും സ്വായത്തമാക്കേണ്ട നൈപുണ്യങ്ങളിലേക്കുള്ള പ്രചോദനമാണെന്നും അതിവൈകാരികതയും ആലങ്കാരികതകളും നാടകീയതയും ഒന്നുമില്ലാതെയുള്ള ഋജുവായ ആഖ്യാനത്തിലൂടെ വയനക്കാരെ ആകർഷിക്കുന്നതാണെന്നും ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ തങ്ങളുടെ ആത്മകഥ ‘ജീവിതം…
