wenewser-user

    അധ്യാപകര്‍-ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

    വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കല്‍പ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   കല്‍പ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി…

    Read More

      മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

      മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ നിരവധി പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ…

      Read More

        ക്യാമ്പസിലെ ക്രൂരതയ്ക്ക് ഇന്ന് രണ്ടു വര്‍ഷം; എങ്ങുമെത്താതെ സിദ്ധാര്‍ഥന്റെ കേസ്

        വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് രണ്ടു വര്‍ഷം.എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം. 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.   എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയില്‍…

        Read More

          കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

          മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ് – പാലം- ആരോഗ്യ മേഖല- വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. പൊതുജനങ്ങൾക്ക് കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ സബിത അധ്യക്ഷയായ പരിപാടിയിൽ കൗൺസിലർമാരായ പി.ടി ബിജു, ശരണ്യ ശ്രീജിത്ത്,…

          Read More

            ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി കൈകോർത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

            മേപ്പാടി : യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും എക്സൈസ് വകുപ്പും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (ഇൻ-ചാർജ്) സജിത്ത് ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…

            Read More

              എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

              തിരുവനന്തപുരം: എഡിജിപി എം ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജാണ് കത്ത് നല്‍കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം പക്ഷപാതപരമെന്നാണ് കത്തില്‍ പറയുന്നത്. നിയമപ്രകാരം 3 മാസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് 27 ന് പരിഗണിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് പറഞ്ഞു എഡിജിപിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ്…

              Read More

                വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ

                കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്.   വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ…

                Read More

                  ബാർ സമയമാറ്റം; ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂവെന്ന് മന്ത്രി എം ബി രാജേഷ്

                  കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന-സമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂ-റിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാ-വിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെ-ന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങ-ളോടു പ്രതികരിച്ചു. ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂ-റിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷം-രൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിൻ്റെ തൊട്ടടുത്തും…

                  Read More

                    നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ അംഗീകാരം

                    കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.   നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ…

                    Read More

                      വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം തടയും: മുസ്ലിം ലീഗ്

                      മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ തോൽപ്പെട്ടിനരിക്കലിൽ തോൽപ്പെട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ശക്തമായി തടയുമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു.ശിഹാബ് തങ്ങളുടെ പടം വെച്ചു എന്ന ഒറ്റ കാരണത്താൽ മന്ത്രി ഓ.ആർ.കേളുവിന്റെ ആഞ്ഞാനുവർത്തികളായി പ്രതികാര രാഷ്ട്രീയം കളിക്കുന്ന ഭരണ സമിതി ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ പറഞ്ഞു.തൊട്ടടുത്ത് തന്നെയുള്ള സ്കൂൾ കുട്ടികളടക്കം നിരവധി…

                      Read More