സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി.
ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി. പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹാറ ഭാരതത്തിൽ ഇപ്പോൾ 127 പേരുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് പാർപ്പിട -പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ആറു വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി…
