wenewser-user

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,ഷിജോ ജോർജ്,അമൽദേവ്,NSS ലീഡർമാരായ ഫായിസ് പി,അർബിന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കൽപറ്റ: വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30ന്

തിരുനെല്ലി :തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30 ന് ആഘോഷിക്കും. ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തു നിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടെ ക്ഷേത്ര ജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യും. പുത്തരി ദിവസം വാദ്യഘോഷത്തോടെ നെൽക്കതിർ ക്ഷേത്രത്തിലെത്തിച്ച് മേൽശാന്തി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും. അന്നു പുത്തരി സദ്യയും…

Read More

പി.എം.ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം: എ.ഐ വൈ എഫ് 

കൽപ്പറ്റ: സി.പി.ഐയെ വഞ്ചിച്ച് പി എം ശ്രീ കരാർ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ പോലും അറിയിക്കതെ ഡൽഹിൽ ഒളിച്ച് പോയി പി.എം…

Read More

യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

തരുവണ: വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു.ഇതിനു വേണ്ടിഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി യോഗം ഉൽഘാടനം ചെയ്തു. മിഷൻ 2025 കർമ്മപദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ വിശദീകരിച്ചു. ഇടത് തുർഭരണത്തിനെതിരെ നവംബർ 2, 3 തിയ്യതികളിൽ മുസ്ലിം ലീഗ് നടത്തുന്ന…

Read More

മുട്ടില്‍ കോളജില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി  

കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പനു കീഴില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ സമഗ്ര പുരോഗതിക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറാന്‍ തയാറാകണമെന്നു എംഎല്‍എ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍…

Read More

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിൽ പണി പൂർത്തിയായ പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു

തൃക്കൈപ്പറ്റ : ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ O. K. വാസു മാസ്റ്റർ സമർപ്പിച്ചണം നടത്തി.. .ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് .അഡ്വ. ചാത്തുക്കുട്ടി., മുൻ മെംബർ . ശ്രീ. കേശവൻ, എക്സിക്യൂട്ടീവ് ഓഫീസർ. ശ്രീ . ജിതേഷ്, മുൻ എക്സിക്യൂട്ടീവ് ഓഫീസർ, കെ….

Read More

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി 

പിണങ്ങോട്: പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡണ്ട് ഡോ: കെ എം അബ്ദു ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന…

Read More

കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ

കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ   പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്.   ഇന്നലെ രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് വേട്ടയാടിയ കേഴമാനിന്റെ ഇറച്ചിയും കണ്ടെടുത്തു.   ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…

Read More

വീട് നിർമ്മാണത്തിന് തുടക്കം.

മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾ കുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി അഞ്ച് കുന്ന് അധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനുള്ള ആദ്യ ഗഡു ഗഫൂർ വെണ്ണിയോട് കരാറുകാരന് കൈമാറി.ചടങ്ങിൽ ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം നാരായണൻ.പി.മൊയ്തൂട്ടി, മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസംഗിച്ചു. ഇ.വി….

Read More