wenewser-user

    കേരളത്തിലെ എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

    ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍ ) ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.   കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന…

    Read More

      ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് തുടക്കമായി

      കൽപ്പറ്റ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ലംഗവിവേചനം അവസാനിപ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജില്ലാതല റാലി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫളാഗ് ഓഫ് ചെയ്തു. സ്ത്രീധന -ശൈശവ വിവാഹം നിരോധനം, ദുരാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖല,സഹകരണ സ്ഥാപനങ്ങളില്‍ജോലി ചെയ്യുന്ന…

      Read More

        പറമ്പിൽ കോഴി കയറിയെന്നാരോപിച്ച്; വയോധിക ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം

        കമ്പളക്കാട്: പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം.കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ് (63), ഭാര്യ അമ്മിണി (60) എന്നിവർക്കാണ് മർദനമേറ്റത്.അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയ്യാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. കൂടാതെ അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയും ചെയ്തിട്ടുണ്ട്. അമ്മിണി നിലവിൽ ന്യൂറോ സർജൻ്റെ നിർദേശപ്രകാരം മരുന്നു കഴിച്ച് വന്നിരുന്ന വ്യക്തിയുമായിരുന്നു. അതിനിടയിലാണ് ഈ…

        Read More

          യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

          ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി ബത്തേരി, അമ്പലവയല്‍ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്‌റ്റേഷനിലും കേസുണ്ട്.   24.11.2025 തീയതി രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദും…

          Read More

            അഴിമതിരഹിത വികസനം; ജനകീയ പ്രശ്നങ്ങളിൽ ഇടപെടും: എസ്ഡിപിഐ മാനന്തവാടി മണ്ഡലം സ്ഥാനാർഥി സംഗമം

            മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാനായി SDPI മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വ്യാപാരഭവനിൽ സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമം SDPI സംസ്ഥാന ട്രഷറർ എൻ.കെ. റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. അഴിമതിയില്ലാത്ത വികസനം, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തൽ, പൊതുജനപ്രശ്നങ്ങളിൽ സജീവമായി ഇടപെടൽ എന്നിവയാണ് SDPI മുന്നോട്ടുവെക്കുന്ന പ്രധാന പ്രതിബദ്ധതയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ…

            Read More

              അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി

              പുല്‍പ്പള്ളി: താഴെ ചെറ്റപ്പാലത്തു തുടര്‍ച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം)പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.പയ്മ്പള്ളി കാപ്പിസെറ്റ് റോഡ് പണി പൂര്‍ത്തീകരിച്ചതിന് ശേഷം 30ഓളം അപകടങ്ങള്‍ ആണ് ഉണ്ടായത്. ഇതില്‍ 2 മരണവും സംഭവിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഓട്ടോ റിക്ഷ െ്രെഡവര്‍ ആയ റോയി തളിയാറമ്പില്‍ മരണപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ച് നീക്കുകയും, ഉദയക്കവല ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തു ഒരു…

              Read More

                അസ്മിത അത്‌ലറ്റിക് ലീഗ് 2025 26 അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി

                മുണ്ടേരി : പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി. എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ സമ്മാന വിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്കുമാർ അച്ചൂരാനം, അത്‌ലറ്റിക് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് സജി ചങ്ങനാമഠം, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്,…

                Read More

                  മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

                  കൽപ്പറ്റ: വിൽപനക്കായി കരുതിയ മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൽപ്പറ്റ തുർക്കി മാടായി വീട്ടിൽ മുഹമ്മദ് മൻസൂർ (35) ആണ് എമിലി ഭാഗത്ത് വെച്ച് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. 25 ഗ്രാം സ്പാസ്മോ പ്രോക്‌സിവോൺ പ്ലസ് (Spasmo Proxyvon Plus) ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

                  Read More

                    എസ്ഐആർ ജോലികൾക്ക് വിദ്യാർഥികളും; എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് 29 സ്‌കൂളുകൾക്ക് കത്ത്

                    തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്.   ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.   എസ്ഐആർ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന്…

                    Read More

                      വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി

                      പടിഞ്ഞാറത്തറ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തിപത്രവും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

                      Read More