wenewser-user

    ഗുണ്ടൽപ്പേട്ട മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം കാർ ആക്രമിച്ച് മലയാളിയുടെ ഒന്നരക്കോടിയുടെ സ്വർണം കവർന്നു.

    ഗുണ്ടൽപ്പേട്ട : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുനുനേരേയാണ് വ്യാഴാഴ്‌ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. ബന്ദിപ്പുർ-കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപമാണ് സംഭവം. ശനിയാഴ്ച‌ വിനു പോലീസിൽ പരാതിനൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്ന് വിനു സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം കാറിൽ നാട്ടിലേക്കുമടങ്ങുമ്പോഴാണ് കവർച്ചയ്ക്കിരയായത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണക്കട്ടിയാണ് ആറംഗസംഘം കൊള്ളയടിച്ചത്. പോലീസ് പറയുന്നതനുസരിച്ച്,…

    Read More

      ബി.ൽ. ഒ. മാർക്ക് സഹായഹസ്തം നീട്ടി ഫയർഫോഴ്സ് സിവിൽ ഡിഫൻസ്

      ജില്ലയിലെ എസ്.ഐ.ആർ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബി.ൽ.ഒ. മാരെ സഹായിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ധേശാനുസരണം സിവിൽ ഡിഫൻസ് / ആപതാമിത്ര അംഗങ്ങൾ രംഗത്തിറങ്ങി. ജില്ലാ ഫയർ ഓഫീസർ നിർദ്ദേശിച്ചതനുസരിച്ച് ഓരോ സ്റ്റേഷൻ ഓഫീസർമാരും കോഡിനേറ്റർമാർ മുഖേന സിവിൽ ഡിഫൻസ് അംഗങ്ങളെ ആവശ്യപ്പെട്ട ഇടങ്ങളിൽ വിന്യസിച്ചു. കല്പറ്റ ഫയർ സ്റ്റേഷൻ്റെ കീഴിൽ രണ്ട്ദിവസങ്ങളിലായി 60 ഓളം സിവിൽ സിഫൻസ്/ആപതാമിത്ര അംഗങ്ങളാണ് സന്നദ്ധ സേവനം കാഴ്ചവച്ചത്. സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ സർനാസ്…

      Read More

        വിളവെടുപ്പിന് മുന്നേ അപ്രതീക്ഷിത മഴ; കാപ്പി കർഷകർ കടുത്ത ആശങ്കയിൽ

        കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.   വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.   കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച്…

        Read More

          അഗതി മന്ദിരം സന്ദർശിച്ചു

          മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കരുണ ഭവൻ ഡയറക്ടർ ഫാ. ജിജോ മാറ്റപ്പള്ളിൽ സന്ദേശം നൽകി. വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കൽ, ജിൻസ് തോട്ടുകര, അൽക്ക ഓണിവയൽ എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കൽ, സിസ്റ്റർ ജിസ…

          Read More

            എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

            പടിഞ്ഞാറത്തറ:തദ്ദേശ സ്ഥാപന തിരെഞ്ഞെടുപ്പിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് ബപ്പനം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ, വാർഡ് സ്ഥാനാർഥി ഓണിമേൽ മൊയ്തു,സി മോയി, റഷീദ് ഞെർലേരി, പി.പി തങ്കച്ചൻ, അഷ്‌റഫ്‌ മുതുവൻ തുടങ്ങിയവർ സംബന്ധിച്ചു.

            Read More

              റോഡപകടം: ഹെയർപിൻ വളവുകളിലെ അറ്റകുറ്റപ്പണികൾക്ക് അടിയന്തിര നടപടികൾ ഉണ്ടാക്കണം: റാഫ് 

              കൽപ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതൽ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നൂറു കണക്കിന്ന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ടൂറിസ്റ്റുകൾ, സ്ഥിര യാത്രക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയ യാത്രക്കാരുമായി പോകുന്ന ബസ്സുകൾക്ക് പുറമേ ചരക്ക് വാഹനങ്ങളും ചെറുകിട സ്വകാര്യ വാഹനങ്ങളും ടൂവീലറുകളുമടക്കമുള്ള മറ്റു വാഹനങ്ങളും കൊണ്ട് എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥ കൂടിയാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരം എന്നുള്ള നിലയിൽ വൈത്തിരി മരുതിലാവ് ചിപ്പിലിത്തോട് റോഡിന്റെ നിർമ്മാണത്തിനായുള്ള…

              Read More

                അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി.

                മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.എൻ സുധാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജിതേഷ് പി.കെ,സജി മാത്യു, സനൽകുമാർ, സജി മക്കിയാട്, സജിത്ത്, വൈശാഖ് ഇരുമനത്തൂർ, ജിൽസൺ മാത്യു, എന്നിവർ സംസാരിച്ചു.  …

                Read More

                  വാഹനാപകടം;ഓട്ടോ ഡ്രൈവർ മരിച്ചു

                  പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം – ഉദയക്കവല ജംഗ്ഷനിൽ വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

                  Read More

                    കാപ്പി കർഷക സെമിനാർ നാളെ

                    കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി മൊബൈൽ ആപ്പിൽ കാപ്പി തോട്ടങ്ങളുടെ രജിസ്ട്രേഷൻ, EUDR രജിസ്ട്രേഷൻ, കോഫി ബോർഡിൻ്റെ സബ്‌സിഡി സ്കീമുകൾ, തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് ഉള്ള ആനുകൂല്യങ്ങൾ മുതലായ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും. കാപ്പി കൃഷിയിലെ മികച്ച മാതൃകകളും പുതിയ സാങ്കേതിക വിദ്യകളും വിവരിക്കും. ഇന്ത്യ കോഫി…

                    Read More

                      ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ; സ്ഥാനാർഥികൾ 3164

                      കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളുമാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർഥികൾ നൽകിയ…

                      Read More