താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർഥ്യമാക്കണമെന്നും, ചുരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ…
