വയനാട് ഇളക്കിമറിക്കാൻ ഹനാൻ ഷായുടെ ഫുൾ ടീം! ‘യെസ് ഭാരത്’ മെഗാ ലൈവ് സ്റ്റേജ് പ്രോഗ്രാം നാളെ!
സുൽത്താൻ ബത്തേരി: താമരശ്ശേരി ചുരം ബാന്റ്, ആൽമരം ടീം, വേടൻ എന്നിവരുടെ സൂപ്പർഹിറ്റ് പ്രകടനങ്ങൾക്ക് ശേഷം വയനാടിന്റെ കലാപ്രേമികൾക്ക് ആവേശമായി ‘യെസ് ഭാരത്’ വീണ്ടും ഒരു മെഗാ ലൈവ് സ്റ്റേജ് ഷോ ഒരുക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് ഷോറൂമിന്റെ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ ലൈവ് സ്റ്റേജ് പ്രോഗ്രാം അരങ്ങേറും. സംഗീതത്തിന്റെയും പുത്തൻ താളവുമായി സോഷ്യൽ മീഡിയയിൽ തരംഗമായ ഹനാൻ ഷായുടെ ഫുൾ ടീം ആദ്യമായി വയനാട്ടിൽ എത്തുന്നു എന്ന പ്രത്യേകത…
