wenewser-user

    ഗാല 2025; മഹോത്സവം ആരംഭിച്ചു

    പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ നടത്തുന്ന ഗാല 2025 മഹോത്സവം ആരംഭിച്ചു. നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം. സ്റ്റാളുകൾ, ഭക്ഷ്യ വിൽപ്പനശാലകൾ, കല കായിക വിനോദങ്ങൾ എന്നി ഗാലയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കലപരിപാടികളും ഉണ്ടാകും. ഗാല 2025ന്റെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ…

    Read More

      ആനി മേരി ഫൗണ്ടേഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആദരം 

      കാവുംമന്ദം: സേവന സന്നദ്ധ ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ തരിയോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആനി മേരി ഫൗണ്ടേഷനെ തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടിയിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ ഷാജി പാറയിൽ ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഭവന നിർമ്മാണം, പുനരുദ്ധാരണം, മറ്റു സഹായങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് ഈ കൂട്ടായ്മ. നിർധനരും അർഹരുമായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, ചികിത്സ, കുട്ടികളുടെ പഠനം, ജീവനോപാധികൾ തുടങ്ങിയ നിരവധി മേഖലകളിൽ ഒരുപാട്…

      Read More

        ഭാഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം

        കൽപ്പറ്റ: ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.   സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഞ്ജു ബാലകൃഷ്ണന്‍, വി അസ്മാബി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രജിസ്‌ട്രേഷന്‍ വകുപ്പിലെ എ കെ അശ്വതി, വി കെ…

        Read More

          വാഹനം കഴുകി കൊണ്ടിരിക്കവേ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

          വാഹനം കഴുകി കൊണ്ടിരിക്കവേ  ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. സുൽത്താൻബത്തേരിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സുധീഷ് (37) മരണപ്പെട്ടു. നമ്പിക്കൊല്ലി കഴമ്പ് സ്വദേശിയാണ്. ഇന്നലെ വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. വീടിൻറെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.., പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

          Read More

            വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

            വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്‌. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി കൊടുവേരി, മുനീർ…

            Read More

              ഹെക്കി ബണക്ക്; വയനാട് പക്ഷി മേള നവംബർ 14, 15,16 കൽപ്പറ്റയിൽ

              കൽപ്പറ്റ: കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം 2025 നവംബർ 14, 15, 16 ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുളിയാർമല, കൽപ്പറ്റ, വയനാട്     പുളിയാർമല ‘ഹെക്കി ബണക്ക്’ വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു   കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ്…

              Read More

                വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം

                വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം   മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു   കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭ തുടക്കം. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വിശിഷ്ട അതിഥിയായ മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയും മന്ത്രിയും…

                Read More

                  ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

                  കൽപ്പറ്റ : ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. ഇന്ന് (നവംബർ 9) രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബർ 16ന് ഫിസിക്സ്, ബയോളജി പരീക്ഷകളും നവംബർ 17ന് ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബർ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.

                  Read More

                    അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

                    കൽപ്പറ്റ: 45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ…

                    Read More

                      രാഷ്ട്രീയ ജനതാദൾ  ‘തദ്ദേശ മുന്നൊരുക്കം’ സംഘടിപ്പിച്ചു

                      എടവക: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തദ്ദേശ മുന്നൊരുക്കം’ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ അസീസ് കെ, ജോസ് പി,സുകുമാരൻ കെ, റെജി ചൂട്ടകടവ്, രാജീവൻ പി തുടങ്ങിയവർ പ്രസംഗിച്ചു.

                      Read More