wenewser-user

    മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം

    മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുണി യുവതിയുടെ ശരീരത്തിൽ കുടുങ്ങിയതായി പുറത്തുവന്ന സംഭവം, ആശുപത്രിയിലെ ദീർഘ കാല ദുരവസ്ഥയുടെ ഗുരുതരമായ ഉദാഹരണമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആരോപിച്ചു.   ഡോക്ടർമാരുടെയും നഴ്‌സിംഗ് സ്റ്റാഫിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തിരക്കേറിയ വാർഡുകൾ, കാര്യക്ഷമമല്ലാത്ത മേൽ നോട്ട സംവിധാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പലതവണ പൊതുജനങ്ങളും സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കെ.സി.വൈ.എം വിമർശിച്ചു.   ഇന്നുണ്ടായ…

    Read More

      കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

      മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റിവ് ഓഫിസർമാരായ അരുൺപ്രസാദ്.ഇ, സജി മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്.എം, മാനുവൽ ജിംസൺ, അർജുൻ.എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

      Read More

        ഗോത്രജനതയുടെ വിദ്യാഭ്യാസ ഉത്കണ്ഠതകൾ: സംവാദം സംഘടിപ്പിച്ചു.

        കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ രാജേഷ് കെ.ആർ മോഡറേറ്ററായ സംവാദത്തിൽ   ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ. സെബാസ്റ്റ്യൻ കെ എം, വയനാട് ഡി ഇ ഒ ശ്രീ.മൻമോഹൻ സി വി, കെ എസ്, ആക്ടിവിസ്റ്റുകളായ ശ്രീ മണിക്കുട്ടൻ പണിയൻ, എഴുത്തുകാരനായ…

        Read More

          24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കൽപറ്റയിൽ പിടിയിൽ

          വയനാട്: 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കൽപറ്റയിൽ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ വെച്ച് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത്‌ വാഹന മോഷണക്കേസിലാണ് ഇയാളെപിടികൂടിത്. 2002 ലാണ് തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക്ഇയാൾ മോഷ്ട്‌ടിക്കുന്നത്. ഈ കേസുമായിബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് കൽപറ്റ പൊലീസിനെ എത്തിച്ചത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റയിൽ…

          Read More

            വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്‌സി; 2025ൽ 902 വിജ്ഞാപനങ്ങൾ

            കോഴിക്കോട്: വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്സി. 902 വിജ്ഞാപനങ്ങളാണ് 2025 ൽ പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പിഎസിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാപനം പുറപ്പെടുവിച്ച വർഷമാണ് 2025. 2022 ലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. അന്ന് 816 വിജ്ഞാപനങ്ങളാണ് പിഎസ്‌സി പുറത്തിറക്കിയിരുന്നത്. പ്രസിദ്ധീകരിച്ചതിൽ കൂടുതലും എൻസിഎ-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളാണ്. ആനുപാതികമായി ജനറൽ വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.   2025 ലെ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30,31 തിയതികളിൽ പ്രസിദ്ധീകരിച്ചവായാണ്. ഡിസംബർ 30 ന് 74…

            Read More

              എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

              കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ ഉമർ അബ്ദുസ്സലാം ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.   മാറുന്ന ലോകത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ നിരന്തരമായ അറിവ് പുതുക്കലും സ്വയം നവീകരിക്കലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . “പുതിയ അറിവുകൾ പഠിക്കാനും കഴിവുകൾ…

              Read More

                കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു

                കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ചരമദിനത്തില്‍ ഡിസി സിയില്‍ അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്റ് ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായിരുന്നു രാമചന്ദ്രന്‍മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പൊതുപ്രവര്‍ത്തനകന്‍ എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും മാതൃകയാക്കാനാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഐസക് പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എ, പി പി ആലി, എം എ ജോസഫ്, ഒവി അപ്പച്ചന്‍, വി എ…

                Read More

                  ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന് ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

                  സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം, ചര്‍ച്ച, സംവാദം, പുസ്തകോത്സവം, പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാവും. എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍…

                  Read More

                    പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

                    വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെ ടിക്കറ്റുകള്‍ ലഭ്യമാണ്. വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ,…

                    Read More

                      അശ്വമേധം 7.0: പാടുകള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തും

                      ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20 വരെ നടക്കുന്ന അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 2,22,868 വീടുകളില്‍ ആശ പ്രവര്‍ത്തകരും പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന 942 ടീമുകള്‍ 14 ദിവസങ്ങളിലായി സന്ദര്‍ശനം നടത്തും. പാടുകള്‍ നോക്കാം ആരോഗ്യം കാക്കാം എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പയിനില്‍ ശരീരത്തിലെ പാടുകള്‍ അടക്കമുള്ള കുഷ്ഠരോഗ സാധ്യതാ ലക്ഷണങ്ങള്‍ പരിശോധിക്കും. സംശയാസ്പദമായ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. ഗൃഹസന്ദര്‍ശനത്തിലൂടെ…

                      Read More